ജീവിതത്തിലെ വസന്തകാലമാണ് കൗമാരക്കാലം. തിളക്കമുള്ളതും മനോഹരവുമായ ഈ കാലത്ത് പെൺകുട്ടികളുടെ ജീവിതത്തിൽ പല പുതിയ അനുഭവങ്ങളും വരുന്നുണ്ട്. കൗമാര കാലത്തിന്റെതായ നിരവധി ശാരീരികവും മാനസികവുമായ മാറ്റങ്ങൾ പല പെൺകുട്ടികളും അനുഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും അവരെക്കൊണ്ട് ഉൾക്കൊള്ളാൻ കഴിയാതെ വരാറുണ്ട്. ഈ മാറ്റങ്ങളുടെ പ്രതിഫലനം, പ്രത്യേകിച്ച് ഹോർമോൺ മാറ്റങ്ങൾ കൗമാരക്കാരുടെ ചർമ്മത്തിലാണ് ഏറ്റവും അധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.
ആദ്യ ആർത്തവത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ പെൺകുട്ടികളുടെ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. അവരുടെ മുഖത്ത് മുഖക്കുരുകളും നിറവ്യത്യാസങ്ങളും വരുന്നു. ആർത്തവം ആദ്യമായി പ്രത്യക്ഷപ്പെട്ട കാലത്ത് പെൺകുട്ടികൾ ചർമ്മത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ശൈത്യകാലവും കാലാവസ്ഥ വ്യതിയാനവും എല്ലാം ചർമ്മത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. ഈ ശൈത്യകാലത്ത് അതിനെ നേരിടാൻ വളരെയധികം മുൻകരുതലുകൾ എടുക്കണം. സുന്ദരവും മുഖക്കുരുക്കൾ ഇല്ലാത്തതുമായ ചർമം നിലനിർത്താൻ ശ്രദ്ധിക്കണം. അതിനായി ചില പ്രായോഗിക മാർഗ്ഗങ്ങൾ ഇതാ
ശുചീകരണം
ചർമ്മം വൃത്തിയാക്കി സൂക്ഷിക്കുകയാണ് ഏറ്റവും ആവശ്യമായി വേണ്ടത്. വയസ്സറിയിക്കുന്ന നേരത്തുണ്ടാവുന്ന ഹോർമോൺ വ്യതിയാനം മൂലം പെൺകുട്ടികളുടെ ചർമ്മത്തിൽ സുഷിരങ്ങളും തടിപ്പുകളുമുണ്ടാവും. അതിനാൽ തന്നെ ചർമ്മം എപ്പോഴും വൃത്തിയാക്കൽ പ്രധാനമാണ്.
സൗന്ദര്യ വർധക വസ്തുക്കൾ
മികച്ച നിലവാരമുള്ള സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. തണുപ്പുകാലത്ത് ചർമം വരളാൻ കൂടുതൽ സാധ്യതയുള്ളതിനാൽ ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും വരളൽ തടയാനും കഴിയുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം.
കോസ്മെറ്റിക്സ് ഒഴിവാക്കുക
കോസ്മെറ്റിക്സ് പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് ചർമ്മത്തിൽ മുഖക്കുരു, പാടുകൾ എന്നിവ വർധിപ്പിക്കുന്നതിനിടയാക്കും. കെമിക്കലുകളുടെ ഉപയോഗവും കുറക്കുക. കൗമാരക്കാരികൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യമാണിത്.
ചർമ്മം മിനുക്കൽ
ചർമ്മത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മൃതകോശങ്ങളെ നീക്കാനും ചർമ്മത്തെ മൃദുവും പുതുമയുളളതുമാക്കി നിലനിർത്താനും ഇത് സഹായിക്കും. ആർത്തവം ചിലപ്പോൾ മുഖക്കുരുവും പാടുകളും ഉണ്ടാക്കിയേക്കും. പാടുകളോ മുഖക്കുരുവോ ഉണ്ടെങ്കിൽ ഇത് അവ ഒഴിവാക്കാൻ ശ്രമിക്കണം.
മോയിസ്ച്ചറൈസർ ഉപയോഗിക്കുക
വരണ്ട ചർമ്മമോ ഇതുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളോ ഇക്കാലത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരു കുളിക്ക് ശേഷവും നിങ്ങളുടെ ചർമ്മം വരളുന്നുവെങ്കിൽ മോയ്സ്ച്ചറൈസർ ഉപയോഗിക്കുക. ശൈത്യകാലത്തെ ചർമ്മ പ്രശ്നങ്ങളൊഴിവാക്കാനുള്ള ഒരു ഉത്തമ മാർഗം കൂടിയാണിത്.
ശൈത്യകാല കോസ്റ്റ്യൂമുകൾ
ശൈത്യകാല കോസ്റ്റ്യൂമുകൾ ഉപയോഗിക്കുക. ഇത് നിങ്ങളെ സുന്ദരിയാക്കി നിലനിർത്തുമെന്നതിലുപരി ശൈത്യകാലത്തെ കൊടുംതണുപ്പ് വരുത്തുന്ന ചർമ്മപ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യും. നിങ്ങളുടെ ശരീരത്തെ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. തുടർച്ചയായ തണുത്ത കാറ്റ് തട്ടുന്നത് ചർമ്മത്തെ വരണ്ടതാക്കും.
ചുണ്ട് വിണ്ടുകീറൽ
ശൈത്യകാലത്ത് സാധാരണമായുണ്ടാവുന്ന ഒരു പ്രശ്നമാണിത്. ഇക്കാലത്ത് ചുണ്ടുകൾക്ക് അധികസംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. തണുത്ത വായു ചുണ്ടുകളിലെ മൃദുലമായ ചർമ്മത്തെ പെട്ടെന്ന് ബാധിക്കും. ലിപ് ബാം ഉപയോഗിക്കലാണ് ഇത് തടയാനുള്ള വഴി.
വെള്ളം ധാരാളമായി കുടിക്കുക
ചർമ്മം സജലീകരിച്ച് ഇരിക്കുന്നതിന് ധാരാളമായി വെള്ളം കുടിക്കുക. ഇത് ചർമ്മത്തിലെ പ്രകൃത്യാലുള്ള നനവ് നിലനിർത്താൻ സഹായിക്കും. ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റിയും ഇതിലൂടെ നിലനിൽക്കും. കൗമാരക്കാരികളെ സംബന്ധിച്ചിടത്തോളം വെള്ളം ധാരാളമായി കുടിക്കുന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.