Celebrities

‘ഇപ്പോൾ രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണ അവസ്ഥ’; ഗോപി സുന്ദറുമായി പിരിഞ്ഞതിനെ കുറിച്ച് അമൃത സുരേഷ് | amrutha suresh about gopi sundhar

രണ്ട് പേരുടെയും നയങ്ങൾ ചേരില്ലെന്ന് ഒരു ഘ‌ട്ടം കഴിഞ്ഞപ്പോൾ മനസിലായി

മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. അമൃതയും കുടുംബവും എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. മുൻ ഭർത്താവ് ബാലയുമായുള്ള പ്രശ്നങ്ങളാണ് പലപ്പോഴും അമൃത വാർത്തകളിൽ ഇടം പിടിക്കാൻ കാരണമായത്. കൂടാതെ ഗോപി സുന്ദറുമായുള്ള പ്രണയ വാർത്തയും അതിന് കാരണമായിട്ടുണ്ട്.

ബാലയുമായുള്ള വിവാഹമോചനത്തിനു ശേഷം ആയിരുന്നു അമൃത ഗോപി സുന്ദറുമായി അടുക്കുന്നത്. ഈ അടുപ്പം ഇവർ ആരാധകരിൽ നിന്നും മറച്ചു വെച്ചില്ല. നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ഇവർ തന്നെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ ഈ ബന്ധം പിന്നീട് ഇവർ തന്നെ അവസാനിപ്പിച്ചു. ഇത് നിരവധി പരിഹാസങ്ങൾക്കും കാരണമായി മാറിയിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറുമായി പിരിഞ്ഞതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അമൃത സുരേഷ്.

“ഇപ്പോൾ രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണ അവസ്ഥയാണ്. ഞങ്ങൾക്ക് സം​ഗീതമെന്ന ഒരു കോമൺ ലാം​ഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയിൽ അടിയും ഇടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. ആളൊരു പീസ്ഫുൾ മനുഷ്യനാണ്. രണ്ട് പേരുടെയും നയങ്ങൾ ചേരില്ലെന്ന് ഒരു ഘ‌ട്ടം കഴിഞ്ഞപ്പോൾ മനസിലായി. സമാധാനപരമായി പിരിഞ്ഞെന്നും അമൃത പറഞ്ഞു. ഇത്രയും വലിയ സ്റ്റെപ്പ് എടുക്കുമ്പോൾ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോ”യെന്നാണ് ​ഗോപി സുന്ദറുമായി പിരിഞ്ഞ ശേഷം വന്ന ട്രോളുകളെക്കുറിച്ച് ചോ​ദിച്ചപ്പോൾ അമൃത പറഞ്ഞത്.

അമൃതയും ​ഗോപി സുന്ദറും പിരിഞ്ഞതിനെക്കുറിച്ച് ​അമൃതയുടെ സഹോദരി അഭിരാമി സുരേഷും സംസാരിച്ചു. ലൈഫ് സ്റ്റെെൽ ഭയങ്കര വ്യത്യാസം ആയിരുന്നു. ആശയപരമായുള്ള വ്യത്യാസമായിരുന്നു ചേച്ചിയും ​ഗോപി സുന്ദറും പിരിയാൻ പ്രധാന കാരണമെന്ന് അഭിരാമി വ്യക്തമാക്കി. കല്യാണം കഴിക്കാൻ എനിക്ക് പേടിയേ ഉള്ളൂ. വിവാ​ഹം ചെയ്യണമെന്ന് തനിക്കില്ല. എനിക്ക് സാമ്പത്തിക സ്ഥിരതയാണ് വേണ്ടത്.

അമൃത ചേച്ചിയുടെ കാര്യത്തിൽ ഞങ്ങൾ സാമ്പത്തികമായി സ്റ്റേബിൾ ആയിരുന്നെങ്കിൽ കുറേക്കൂടി ഫൈറ്റ് ചെയ്യാൻ പറ്റിയേനെ. ലീ​ഗലായും മറ്റെല്ലാ രീതിയിലും. അതിനാൽ പണക്കാരി ആകണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് അഭിരാമി പറഞ്ഞു.

CONTENT HIGHLIGHT: ​amrutha suresh about her separation with gopi sundar