മലയാളികളുടെ മനസ്സിൽ ഒരു മഞ്ഞുവീണ കുളിര് തന്നെയായിരിക്കും എംടിയുടെ മഞ്ഞ് എന്ന പുസ്തകം. 1964 ഇൽ ഇറങ്ങിയ ഈ പുസ്തകം എംടിയുടെ സ്ഥിരം പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു സാധാരണ വള്ളുവനാടൻ ശൈലിയിൽ മാത്രം കഥകൾ എഴുതുന്ന അദ്ദേഹം അതിൽ നിന്നും വളരെ വ്യത്യസ്തമായ ഭാഷയിലാണ് ഈ കഥയെ സമീപിച്ചിരിക്കുന്നത്. കഥാനായകയായ വിമലയോട് ഒരു പ്രത്യേകമായ ഇഷ്ടം തന്നെ മലയാളികൾക്ക് തോന്നുന്നുണ്ട് വിമല കാത്തിരിക്കുന്ന സുധീർ മീശ്രയും വായനക്കാരുടെ മനസ്സിൽ ഒരു നോവായി മാറുകയാണ്.
ഒരിക്കലെങ്കിലും ആർക്കെങ്കിലും ഒക്കെ വേണ്ടി കാത്തിരുന്നിട്ടുള്ള ആളുകൾക്ക് ഈ ഒരു കഥ വളരെ വ്യക്തമായി തന്നെ മനസ്സിലാക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വഴിയിൽ തടഞ്ഞു നിർത്താതെ പ്രണയലേഖനം നൽകാതെ പ്രണയിക്കാൻ സാധിക്കുമെന്ന് പുസ്തകത്തിലൂടെ മലയാളികളെ പഠിപ്പിച്ചു കൊടുക്കുകയായിരുന്നു ഈ നോവലിലൂടെ എം ടി വാസുദേവൻ നായർ. വള്ളുവനാടൻ ശൈലിയിൽ നിന്നും മാറി ഒരു പ്രത്യേക ശൈലിയിലേക്ക് മാറി മഞ്ഞ് എന്ന കഥാപാത്രത്തിലൂടെ വിമല എന്ന കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിലേക്ക് ശക്തമായ രീതിയിൽ കുടിയിരുത്തുമ്പോൾ വളരെ മികച്ച ഒരു നോവലാണ് ആളുകൾക്ക് ലഭിച്ചിരിക്കുന്നത്
വിമലക്കൊപ്പം തന്നെ വള്ളക്കാരൻ ബുദുവും പ്രേക്ഷകരുടെ മനസ്സിൽ ഒരു വിങ്ങലായി മാറുകയാണ് ചെയ്യുന്നത്. വരും എന്നുള്ള വിമലയുടെ പ്രതീക്ഷ അവസാനം വരെ നിലനിൽക്കുമ്പോൾ അതേ പ്രതീക്ഷയോടെ തന്നെ പോകുവാനാണ് ഓരോ വായനക്കാരും ആഗ്രഹിക്കുന്നത് എത്ര മുന്നോട്ടുപോയിട്ടും ഈ കഥയ്ക്ക് ആരാധകർ ഇപ്പോഴും ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു ഒരുപക്ഷേ എം ടി വാസുദേവൻ നായരുടെ ഏറ്റവും മികച്ച കഥകളിൽ ഒന്നായി തന്നെ എല്ലാകാലവും മഞ്ഞ് അറിയപ്പെടും. പ്രതീക്ഷയും പ്രത്യാശയും നഷ്ടമായ മലയാളികളുടെ മനസ്സിൽ ഒരു പ്രതീക്ഷയുടെ നാളമായി ആണ് മഞ്ഞ് എത്തിയത്.
story highlight; manju M D VASUDHEVAN NAIR