റിയാദ് : രാജ്യത്ത് പതിനഞ്ചാമത് ഒരു അറേബ്യൻ മാൻ കൂടി ജനിച്ച സന്തോഷത്തിലാണ് റിയാദ്. ഓറിക്സ് വിഭാഗത്തിൽപ്പെടുന്ന അറേബ്യൻ മാൻ വളരെയധികം വംശനാശം ഭീഷണി നേരിടുന്ന ഒരു ജീവിയാണ്. അതുകൊണ്ടുതന്നെ അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ്വിലെ അറേബ്യൻ മാനിന്റെ ജനനം വലിയൊരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അധികൃതർ. 2022ൽ ആയിരുന്നു അറേബ്യൻ മാനിനെ സംരക്ഷിക്കുവാനുള്ള പദ്ധതികൾ ആരംഭിച്ചു തുടങ്ങുന്നത് കിരീടാവകാശി കൂടിയായ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ മുഹമ്മദ് ബിൻ സൽമാന്റെ മേൽനോട്ടത്തിൽ ആയിരുന്നു ഈ പദ്ധതി ആരംഭിച്ചത്
വന്യജീവികളെ സംരക്ഷിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഒരു സുപ്രധാനമായ നേട്ടം തന്നെയാണ് അറേബ്യൻ ഓറക്സിന്റെ പിറവി എന്നായിരുന്നു റിസർവ് സിഇഒ ആൻഡ്രോ സലൂമിസ് വ്യക്തമാക്കിയത്. വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഒരു ഇനമാണ് ഇത് അതുകൊണ്ടുതന്നെ ഇത് സുസ്ഥിര വന ജനസംഖ്യ കെട്ടിപ്പടുക്കുവാൻ ലക്ഷ്യമിട്ട പ്രാദേശിക സംരംഭങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം 1970കളിൽ വേട്ടയാടലും പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ നഷ്ടവും ഒക്കെ അറേബഭൂഖണ്ഡത്തിൽ ഉണ്ടാക്കിയത് വലിയ നാശനഷ്ടങ്ങളാണ് ആ നാശനഷ്ടങ്ങളുടെ ഭാഗമായിരുന്നു ഇത്തരത്തിലുള്ള മാനുകളുടെ വംശനാശം. ഇവയ്ക്ക് വംശനാശം സംഭവിച്ചതോടെ ഇനിയും ഇത്തരത്തിലുള്ള മാനുകൾ ഉണ്ടാവില്ല എന്ന് തന്നെയാണ് കരുതിയത് എന്നാൽ ഈ സാഹചര്യത്തിലാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പുറത്തിറക്കിയ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ്ലിസ്റ്റ് പ്രകാരം ഇതിനെ സംരക്ഷിക്കുവാനുള്ള പ്രോഗ്രാമുകൾ നടന്നത് അതോടെ വംശനാശ അപകട സാധ്യതയുള്ള വിഭാഗത്തിൽ നിന്നും ഇവയെ രക്ഷിക്കാൻ സാധിച്ചു.