ചേരുവകൾ
ബീറ്റ്റൂട്ട് ഒരെണ്ണത്തിന്റെ പകുതി
എള്ള്
മുളകുപൊടി
മൈദ 1 കപ്പ്
അയമോദകം
കായപ്പൊടി
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീറ്റ്‌റൂട്ട് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ നല്ല പോലെ അരച്ചെടുക്കുക നല്ലപോലെ അരച്ചെടുത്ത ബീറ്റ്റൂട്ടിലേക്ക് മറ്റെല്ലാ ചേരുവകൾ എല്ലാം ചേർത്ത് നന്നായി കുഴച്ചെടുക്കണം ചപ്പാത്തി പരത്തുന്നത് പോലെ പരത്തി എടുക്കണം ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം.