ദുബായിൽ ഒരു ജോലി ലഭിക്കുക എന്നുള്ളത് പലരുടെയും സ്വപ്നങ്ങളിൽ ഒന്ന് തന്നെയാണ് ആ ജോലിയിൽ പ്രവേശിക്കും മുൻപ് ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് ദുബായിലെ തൊഴിൽ മേഖലയിൽ മെയിൻലാൻഡ് ഫ്രീ സോൺ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട് യുഎഇയിലെ തൊഴിൽ നിയമവും വളരെയധികം ബുദ്ധിമുട്ടേറിയതാണ് ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം
ദുബായിൽ ഒരു ജോലി ലഭിക്കുകയാണെങ്കിൽ മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ ഓഫർ ലെറ്ററും തൊഴിൽ കരാറുമെല്ലാം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ നിയമപരമായി പ്രാബല്യത്തിൽ വരികയുള്ളൂ. യുഎഇയിൽ തൊഴിൽ നിയമം അനുശാസിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഓഫർ ലെറ്റർ ഇല്ലെങ്കിൽ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുകയും ഇല്ല.
തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഒരേപോലെ സൗകര്യപ്രദം ആകുന്ന വിധത്തിലാണ് ഇവിടെയുള്ള തൊഴിൽ നിയമങ്ങൾ വി ഗ്രൂപ്പ് ഇന്റർനാഷണൽ നിയമ വിഭാഗം മേധാവി അഡ്വക്കേറ്റ് ഷബീർ ഉമ്മർ ആണ് ഇതിനെ കുറിച്ച് പറയുന്നത്
ജോലിയുടെ സ്വഭാവം അറിയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തൊഴിൽ കരാർ തന്നെയാണ്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പരബന്ധം കൂടിയാണ് ഇത്. ഓരോ തൊഴിൽ കരാറുകളും ഓരോ ബന്ധത്തിന്റെ ഊഷ്മളമായ അടയാളം കൂടിയാണ്. മന്ത്രാലയത്തിന്റെ നിയമപരമായ ചട്ടങ്ങൾ പാലിച്ചായിരിക്കും കരാർ വരുന്നത്. ദുബായിൽ ലഭിക്കുന്ന ജോലി വ്യക്തമാക്കുന്ന വിശദാംശങ്ങൾ അവിടെ നിന്നും ലഭിക്കുന്ന ഓഫർ ലെറ്ററുകൾ ഉണ്ടാകും അതിനുശേഷമേ ഓഫർ ലെറ്ററിൽ ഒപ്പ് വയ്ക്കണം എല്ലാം ലഭിക്കുന്നത് പോലെ ഓഫർ ലെറ്ററും പ്രധാനമാണ് ജോലിയിൽ തൊഴിലാളി നിർവഹിക്കേണ്ട ചുമതലകൾ എന്തൊക്കെയാണെന്ന് ചുരുക്ക രൂപത്തിൽ ഇതിൽ കൊടുക്കും ജോലിയിൽ പ്രവേശിച്ചു മുന്നോട്ടു പോകുന്നതിനു മുൻപ് ഈ കരാറുകളിൽ തൊഴിലാളിയും തൊഴിലുടമയും ഒപ്പുവയ്ക്കണം