മുഖത്ത് കരുവാളിപ്പ് ഉണ്ടാകുന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ് ഇതിന് വീട്ടിൽ തന്നെ പല പരിഹാരമാർഗ്ഗങ്ങളുമുണ്ട് അവയിൽ പലതും ഇന്ന് ആളുകൾ ചെയ്യാറില്ല എന്നതാണ് സത്യം. പ്രധാനമായും വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് തക്കാളി ഫേഷ്യൽ. മുഖത്തെ കരുവാളിപ്പ് മാറുവാനും മുഖം വളരെയധികം തിളങ്ങുവാനും തക്കാളി വളരെയധികം മികച്ചതാണ്. മുഖത്തെ കരുവാളിപ്പ് മാത്രമല്ല കറുത്ത പാടുകൾ ചുളിവുകൾ ബ്ലാക്ക് ഹെഡ്സ് തുടങ്ങിയവയെ തടയാനും മുഖം തിളങ്ങുവാനും തക്കാളിക്ക് കഴിയും
എങ്ങനെ ഉണ്ടാക്കാം
ആദ്യം തന്നെ തക്കാളി നീരിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കണം ശേഷം ഈ മിശ്രിതം മുഖത്ത് നന്നായി പുരട്ടി മസാജ് ചെയ്യണം 15 മിനിറ്റ് ഓളം മുഖത്ത് വച്ചതിനുശേഷം മാത്രമേ ഇത് കഴുകി കളയാൻ പാടുള്ളൂ ശേഷം രണ്ട് ടേബിൾ സ്പൂൺ തക്കാളി നീരിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് ചേർത്ത് മിശ്രിതമാക്കുക ഇതും മുഖത്ത് 15 മിനിറ്റ് 20 മിനിറ്റ് പുരട്ടി വയ്ക്കാവുന്നതാണ് അതിനുശേഷം കഴുകിക്കളയുക.
തക്കാളിയുടെ തൊലിയിലേക്ക് കുറച്ചു മഞ്ഞൾ പൊടിയും ചന്ദന പൊടിയും ചേർത്ത് അരച്ചെടുക്കുക ഈ മിശ്രിതം മുഖത്ത് പുരട്ടുക 25 മിനിറ്റ് എങ്കിലും വയ്ക്കണം ഒരുപാട് ഉണങ്ങാൻ അതിനുശേഷം കഴുകി കളയാവുന്നതാണ്. ഇതിലേക്ക് കുറച്ച് തൈരും കൂടി ചേർക്കുകയാണെങ്കിൽ വളരെയധികം ഗ്ലോയിങ് മുഖത്ത് കിട്ടും. ചിലർക്ക് തൈര് വളരെയധികം അലർജി നൽകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ചേർക്കാതിരുന്നാലും വലിയ പ്രശ്നങ്ങളൊന്നുമില്ല നല്ല തണുത്ത വെള്ളത്തിൽ കഴുകുക കൂടിയാണെങ്കിൽ ഗുണം ഏറെയാണ്