മലയാളികളുടെ ഹൃദയം തൊട്ടറിഞ്ഞ നടനാണ് മോഹൻലാൽ അദ്ദേഹത്തിന്റെ സിനിമകളോട് മലയാളികൾക്കുള്ള അഭിനിവേശം വളരെ വലുതു തന്നെയാണ് ഓരോ ചിത്രങ്ങളിലൂടെയും അദ്ദേഹം മലയാളികളുടെ ഹൃദയത്തിലേക്ക് വീണ്ടും വീണ്ടും ചേക്കേറുകയാണ് ചെയ്യുന്നത്. അടുത്തകാലത്താണ് അദ്ദേഹം സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം തീയേറ്ററുകളിൽ എത്തുന്നത് ഇപ്പോഴിതാ ഈ ചിത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ ഭാവി മികച്ച താരങ്ങൾ ആരൊക്കെയായിരിക്കും എന്ന് ചോദ്യത്തിന് ആയിരുന്നു അദ്ദേഹം മറുപടി പറഞ്ഞത് ഈ മറുപടി വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു
ഭാവി മലയാള സിനിമയെ കുറിച്ച് സംസാരിച്ചപ്പോൾ അഭിമുഖം ചെയ്യുന്ന വ്യക്തി ചോദിച്ചത് മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ ആയി തോന്നുന്ന നടന്മാർ ആരൊക്കെ എന്നാണ് അതിനു മോഹൻലാൽ പറഞ്ഞ മറുപടി ഫഹദ് ഫാസിൽ ദുൽഖർ സൽമാൻ ഉണ്ണി മുകുന്ദൻ എന്നാണ്. ഈ മറുപടിയിൽ ഒരസ്വഭാവികതകളും ഇല്ല എങ്കിലും എന്തുകൊണ്ട് ഏറ്റവും അടുത്ത സുഹൃത്തും തന്റെ ആദ്യ സംവിധാന സംരംഭത്തിൽ നായകനായി കൂടെ ചേർക്കുകയും ചെയ്ത പൃഥ്വിരാജിന്റെ പേര് മോഹൻലാൽ പറഞ്ഞില്ല എന്ന് പലരും ചോദിക്കുന്നുണ്ട്
ഇത്രയും അടുത്ത് സുഹൃത്തായിട്ടും മോഹൻലാൽ എന്താണ് പൃഥ്വിരാജിന്റെ പേര് പറയാത്തത് എന്ന സംശയത്തിലാണ് ആരാധകർ മുഴുവൻ. ഇത്രയും അടുപ്പം ഉണ്ടായിട്ടും എന്താണ് ഈ ഒരു കാര്യത്തെക്കുറിച്ച് മാത്രം മോഹൻലാൽ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കാഞ്ഞത് എന്നാണ്. നല്ലൊരു സൗഹൃദം ഇരുവർക്കും ഇടയിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സംസാരിക്കാത്തത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് പലരും പറയുന്നത്. ഒരുപക്ഷേ മോഹൻലാൽ പൃഥ്വിരാജിൽ ഒരു മികച്ച നടനേക്കാൾ കൂടുതൽ കണ്ടിട്ടുണ്ടാവുക ഒരു മികച്ച സംവിധായകനെ ആയിരിക്കാം എന്നും അതുകൊണ്ടായിരിക്കാം ഒരുപക്ഷേ പൃഥ്വിരാജിന്റെ പേര് പറഞ്ഞത് എന്നുമൊക്കെ പലരും കമന്റുകളിലൂടെ പറയുന്നുണ്ട്.