തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയാണ് ഇത്. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സേബം ഉത്പാദിപ്പിക്കുന്നതുമൂലമാണ് താരൻ ഉണ്ടാകുന്നത്. ഇത് അധികമായാൽ പ്രശ്നമാണ്. മുടിയിൽ മാത്രമല്ല കഴുത്തിലും വസ്ത്രങ്ങളിലും വരെ കാണാനിടവരും.
നമ്മൾ ഏറ്റവും അധികം പേടിക്കുന്ന ഒന്നാണ് താരൻ. മുടി കൊഴിച്ചിൽ, മുഖക്കുരു, ചൊറിച്ചിൽ തുടങ്ങി താരൻ കാരണം പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ ഏറ്റവും വില്ലൻ മുടി കൊഴിച്ചിൽ തന്നെയാണ്. തുടക്കത്തിൽ തന്നെ താരനെ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടിവരും.
സമ്മർദ്ദം മുതൽ അനാരോഗ്യകരമായ ഭക്ഷണക്രമം, മലിനീകരണം അല്ലെങ്കിൽ തലയോട്ടിയിലെ മോശം ശുചിത്വം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ താരൻ ഉണ്ടാകാം. എന്നിരുന്നാലും, ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും ജീവിതശൈലിയിലെ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്യുമ്പോൾ താരൻ നിയന്ത്രിക്കാനാകും.
താരനകറ്റാൻ വിവിധ ഷാംപൂകളും പാക്കുകളും ഉപയോഗിക്കുന്നവരാണ് പലരും. താരകറ്റാൻ പലരും നാരങ്ങ ഉപയോഗിച്ച് വരുന്നു. മറ്റ് പല സിട്രസ് പഴങ്ങളെയും പോലെ നാരങ്ങയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ, വിറ്റാമിൻ സി, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ സംയോജനം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. എന്നാൽ താരനെ ഫലപ്രദമായി ചെറുക്കാൻ നാരങ്ങയ്ക്ക് കഴിയുമോ?
മറ്റ് സിട്രസ് പഴങ്ങളെപ്പോലെ തന്നെ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ (ബി,സി), ധാതുക്കള്‍, സിട്രിക് ആസിഡ് എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയതാണ് നാരങ്ങ. വിറ്റാമിന്‍ സിയുടെ ഒരു രൂപമായ സിട്രിക് ആസിഡ്, നാരങ്ങ നീരില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ സ്വാഭാവിക പിഎച്ച് ക്രമപ്പെടുത്തുന്നു. അതില്‍ നിന്ന് അധിക എണ്ണയും സെബവും ആഗിരണം ചെയ്യുന്നു. തല്‍ഫലമായി, താരന്‍, മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു.
‘തലയോട്ടി സെബം ഉത്പാദിപ്പിക്കുന്നു. ഇത് ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത എണ്ണയാണ്. എന്നാൽ ഇത് അധികമായി ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ താരൻ ഉണ്ടാകുന്നു. സെബം ഉൽപാദനത്തെ നിയന്ത്രിക്കുന്ന സെബോ റെഗുലേഷൻ വഴിയാണ് ഇത് നിയന്ത്രിക്കാൻ കഴിയുക…’ – ഡെർമറ്റോളജിസ്റ്റായ ഡോ. മൻജോത് മർവ പറയുന്നു.
നാരങ്ങയിൽ സെബോ നിയന്ത്രണത്തെ സഹായിക്കുന്നതോ ഉൽപ്പാദിപ്പിക്കുന്ന സെബം കുറയ്ക്കാൻ സഹായിക്കുന്നതോ ആയ ഒന്നും തന്നെയില്ല. അതിനാൽ, താരൻ നിയന്ത്രിക്കാൻ ഇത് സഹായിക്കില്ലെന്നും ഡോ. മൻജോത് മർവ പറഞ്ഞു.
നാരങ്ങ തലയോട്ടിയിൽ പുരട്ടുമ്പോൾ വരൾച്ചയ്ക്ക് കാരണമാകുന്നു. അടുത്ത ദിവസം തലയോട്ടിയിൽ കൂടുതൽ സെബം ഉത്പാദിപ്പിക്കുന്നു. തലയോട്ടിയിൽ നാരങ്ങ ഉപയോഗിക്കുമ്പോൾ അത് പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ ഇത് താൽക്കാലികം മാത്രമാണ്. കാരണം അടുത്ത ദിവസം അത് കൂടുതൽ വഷളാകുകയാണെന്ന് ചെയ്യുന്നതെന്ന് മനസ്സിലാക്കണമെന്ന് ഡോ. മൻജോത് പറഞ്ഞു.
content highlight: do-you-use-lemon-for-dandruff