പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ചർമം, തലമുടി ഇവയുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു തടയാനും ഓറഞ്ച് സഹായിക്കും. തണുപ്പുകാലം ഓറഞ്ചിന്റെ സീസൺ കൂടിയാണ്. വിറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഓറഞ്ചിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്.
ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ പ്രായവുമായി ബന്ധപ്പെട്ട മസ്കുലർ ഡീജനറേഷൻ തടയുന്നതിന് സഹായകമാണ്. ഓറഞ്ചിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലുകളും ആമാശയ പ്രവർത്തനവും സുഗമമായി നിലനിർത്താനും മലവിസർജ്ജനം തടയാനും സഹായിക്കുന്നു.
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ലോകമെമ്പാടുമുള്ള അകാല മരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗങ്ങൾ. ഓറഞ്ചിന് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഓറഞ്ചിലെ ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഓറഞ്ചിലെ സ്വാഭാവിക ഫ്രൂട്ട് ഷുഗർ, ഫ്രക്ടോസ്, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം ഉയരുന്നത് തടയാൻ സഹായിക്കും.
ഓറഞ്ചിൽ ഡി-ലിമോണീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ അർബുദം, ത്വക്ക് കാൻസർ, സ്തനാർബുദം എന്നിവ തടയുന്നു. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പ്രധാനമാണ്. അവ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു.
മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ ചർമ്മ സൗന്ദര്യത്തിന് വരെ ഓറഞ്ച് മികച്ചതാണ്.
ഓറഞ്ചിൽ ധാരാളമായി അടങ്ങിയിട്ടുള്ളതും ചർമ്മത്തെ വരണ്ടതാക്കാനും എണ്ണ ഉൽപാദനം കുറയ്ക്കാനും സഹായിക്കുന്ന സിട്രിക് ആസിഡ് മുഖക്കുരു കുറയ്ക്കുന്നു. വേനൽക്കാലത്ത് ചർമ്മം എണ്ണമയമുള്ളതും മുഖക്കുരുവിന് സാധ്യതയുള്ളതുമാകുമ്പോൾ ഓറഞ്ച് മാസ്കുകൾ പ്രത്യേകിച്ചും സഹായകമാകും.
ഓറഞ്ചിന്റെ ആന്റിഓക്‌സിഡന്റ് കഴിവുകൾ ചർമ്മത്തിന് ജലാംശം നൽകുന്നു. ഓറഞ്ചിന്റെ തൊലി കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും ചർമ്മത്തിലെ സുഷിരങ്ങൾ അടയാതിരിക്കാനും സഹായിക്കുന്ന ഫലപ്രദമായ എക്‌സ്‌ഫോളിയേറ്റിംഗ് ഘടകമായി ഇത് പ്രവർത്തിക്കുന്നു. ഉണക്കിയ ഓറഞ്ച് തൊലി പൊടിച്ചെടുത്തൽ അത് പ്രകൃതിദത്തമായ എക്‌സ്‌ഫോളിയേറ്ററായി പ്രവർത്തിക്കുകയും മൃതകോശങ്ങളെയും ബ്ലാക്ക്‌ഹെഡുകളെയും മൃദുവായും സ്വാഭാവികമായും നീക്കം ചെയ്യുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
ഉണക്കിയ ഓറഞ്ച് തൊലികൾ പൊടിച്ച് മുൾട്ടാണി മിട്ടി, തേൻ എന്നിവ ഉപയോഗിച്ച് മുഖത്തിടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക തൊലികൾ സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. കാരണം അവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ ഓറഞ്ച്, ഹൈപ്പർപിഗ്മെന്റേഷൻ, ചുളിവുകൾ തുടങ്ങിയ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിച്ച് ദൃഢമുള്ള ചർമ്മം എളുപ്പത്തിൽ ലഭിക്കാൻ സഹായിക്കുന്നു. സ്വാഭാവികമായും പുറംതള്ളുന്നതും ചർമ്മത്തിന് തിളക്കം നൽകുന്നതുമായ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഓറഞ്ചിനെ നല്ല തിളക്കം വർദ്ധിപ്പിക്കുന്ന പഴങ്ങളിലൊന്നായി മാറുന്നു. ഓറഞ്ചിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു കുറയ്ക്കുന്നതിനുള്ള മികച്ച ഘടകമാണ്.
ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ, ഒരു നുള്ള് മഞ്ഞൾ പ്പൊടി, ഒരു സ്പൂൺ തേൻ എന്നിവ നന്നായി യോജിപ്പിച്ച് പാക്കുണ്ടാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിന്ശേഷം റോസ് വാട്ടർ ഉപയോഗിച്ചു കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.
മൂന്ന് ടീസ്പൂൺ പൊടിച്ച ഓറഞ്ച് തൊലി, രണ്ട് ടീസ്പൂൺ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചർമ്മം തിളക്കം ലഭിക്കാൻ ഈ പാക്ക് സഹായിക്കും.
content highlight: benefits-of-orange-for-your-skincare