നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ എല്ലാവർക്കും സുപരിചിതനാണ്. കൃഷ്ണകുമാർ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും വളരെ സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെന്നതാണ് ഒരു പ്രത്യേകത. എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. കൊറോണ കാലത്താണ് കുടുംബം ഒന്നാകെ യൂട്യൂബിലേക്ക് പ്രവേശിച്ചത്. പെട്ടെന്ന് തന്നെ എല്ലാവരും റീച്ച് ആവുകയും ചെയ്തു.
കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. ദിയയ്ക്ക് പ്രത്യേകം ഫാൻ ബേസ് തന്നെയുണ്ട്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ദിയ ഇപ്പോൾ തിരുവനന്തപുരത്ത് ഓൺലൈൻ ഫാൻസി ആഭരണങ്ങളുടെ വിൽപ്പന നടത്തുകയാണ്. ‘Oh by ozy’ എന്നാണ് സംരംഭത്തിന്റെ പേര്. ഇതിനുപുറമേ യൂട്യൂബ് ചാനലിൽ നിന്നും താര പുത്രി വരുമാനമുണ്ടാക്കുന്നുണ്ട്. നാലു മക്കളിൽ വേറിട്ട സ്വഭാവം കാണിക്കുന്നത് ദിയ ആണെന്നും വീട്ടുകാരിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും എപ്പോഴും താരത്തിന് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. സെപ്റ്റംബറിൽ ദിയ വിവാഹിതയായി. അശ്വിൻ ഗണേഷാണ് വരൻ.
ഒരു മാസം മുമ്പ് തിരുവനന്തപുരത്ത് ആഡംബരമായ രീതിയിലാണ് വിവാഹം നടന്നത്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ദിയയും അശ്വിനും വിവാഹിതരായത്. അശ്വിൻ ജന്മം കൊണ്ട് തമിഴ് ബ്രാഹ്മിണനാണെങ്കിലും കുടുംബസമേതം സെറ്റിലായിരിക്കുന്നത് തിരുവനന്തപുരത്താണ്. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലും ദിയയ്ക്കുണ്ട്.
സംരംഭക കൂടിയായ ദിയ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകളെല്ലാം വൈറലാകാറുണ്ട്. വിവാഹശേഷം കുടുംബസമേതം ബാലിയിലേക്ക് ഹണിമൂൺ പോയ വിശേഷങ്ങൾ വ്ലോഗായി ദിയ പങ്കിട്ടപ്പോൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. കല്യാണത്തിനുശേഷം വീടിന് സമീപത്ത് തന്നെയുള്ള ഫ്ലാറ്റിലേക്ക് ദിയ ഭർത്താവിനൊപ്പം താമസം ആരംഭിച്ചു. ദിയയ്ക്ക് ഭർത്താവ് മാത്രമല്ല സുഹൃത്ത് കൂടിയാണ് അശ്വിൻ. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ സമയം അശ്വിനൊപ്പം ചിലവഴിക്കാനാണ് ദിയയ്ക്കും ഇഷ്ടം.
എല്ലാം തിരക്കും ശമിച്ചപ്പോൾ കഴിഞ്ഞ ദിവസമാണ് ഇരുവരും ഒഫീഷ്യൽ ഹണിമൂൺ ട്രിപ്പിന് പുറപ്പെട്ടത്. ഹണിമൂൺ ലണ്ടനിലേക്കായിരുന്നു. ദിയയുടെ രണ്ടാമത്തെയും അശ്വിന്റെ ആദ്യത്തെയും ലണ്ടൻ ട്രിപ്പാണ്. പ്രണയത്തിലായപ്പോൾ മുതൽ ഇരുവരും നിരന്തരം യാത്രകൾ പോകാറുണ്ട്. അശ്വിന്റെ ലവ് പ്രപ്പോസലിനുശേഷം ഇരുവരും ദുബായിക്കാണ് പ്രണയദിനം ആഘോഷിക്കാൻ പോയത്. ലണ്ടനിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ ഉണ്ടെന്നതിനാലാകാം ഹണിമൂൺ സ്പോട്ടായി ഇവിടേക്ക് തന്നെ ഇരുവരും പുറപ്പെട്ടത്.
View this post on Instagram
ചേച്ചിയും അനിയത്തിമാരും അബുദാബിയിൽ അടിച്ചുപൊളിക്കുമ്പോൾ ദിയ ഭർത്താവിനൊപ്പം ലണ്ടനിലേക്ക് പറന്നു. ഇത്തവണയും ട്രാവൽ വ്ലോഗ് താരം പങ്കിട്ടിട്ടുണ്ട്. ഹണിമൂൺ ട്രിപ്പായതുകൊണ്ട് തന്നെ യാത്രയടക്കം റോയൽ സ്റ്റൈലിലാണ്. ഇത്തവണ ബിസിനസ് ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റാണ് ഇരുവരും എടുത്തത്. രണ്ടുപേരും ആദ്യമായാണ് ബിസിനസ് ക്ലാസ് യാത്ര എക്സ്പീരിയൻസ് ചെയ്യുന്നത്.
അതിന്റെ എക്സൈറ്റ്മെന്റ് യാത്രയിലുടനീളം ഉണ്ടായിരുന്നു. ആദ്യം കേരളത്തിൽ നിന്നും ദുബായിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും ആയിരുന്നു ഫ്ലൈറ്റ്. കണക്ഷൻ ഫ്ലൈറ്റ് ആയതുകൊണ്ട് തന്നെ രണ്ട് വിമാനത്തിലെ ബിസിനസ് ക്ലാസ് ഫെസിലിറ്റി രണ്ടുപേർക്കും അനുഭവിക്കാൻ സാധിച്ചു. രാജകീയമായ യാത്രയും റോയൽ ട്രീറ്റ്മെന്റുമായിരുന്നുവെന്നാണ് ഇരുവരും പറഞ്ഞത്. ആദ്യ ബിസിനസ് ക്ലാസ് യാത്രയുടെ ഓർമക്കായി ഇരുവരും ഒരോ ഫോട്ടോയും എയർഹോസ്റ്റസിന്റെ സഹായത്തോടെ പകർത്തി.
തനിക്ക് ബിസിനസ് ക്ലാസ് യാത്ര ഒരുക്കി തന്ന ഭാര്യയ്ക്ക് അശ്വിൻ നന്ദി പറയുന്നതും വീഡിയോയിൽ കാണാം. ഒരു കുറവും പറയാൻ ഇല്ലാത്ത രീതിയിൽ ഭക്ഷണം, സീറ്റ്, സർവ്വീസ് അടക്കം എല്ലാം മികച്ചതായിരുന്നുവെന്നും ഇരുവരും പറഞ്ഞു. വീഡിയോ അതിവേഗത്തിൽ വൈറലായി. പുതിയ വീഡിയോയ്ക്ക് താഴെയും ദിയയുടെ പ്രഗ്നൻസി പ്രഡിക്ഷനുമായി ബന്ധപ്പെട്ട കമന്റുകളുണ്ട്.
View this post on Instagram
പുതിയ വ്ലോഗ് വീഡിയോയിൽ നിന്നും കണ്ട ചില കാര്യങ്ങൾ വെച്ച് ദിയ ഗർഭിണി തന്നെയാണെന്നാണ് ഏറെയും കമന്റുകൾ. കഴിഞ്ഞ ഒരു മാസമായി ദിയ ഗർഭിണിയാണെന്ന് പ്രവചിച്ചുള്ള കമന്റുകൾ നിരന്തരം വരുന്നുണ്ട്. ഗർഭിണിയായതുകൊണ്ടാണ് ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്തത്, ഭക്ഷണത്തോട് വിരക്തി വൊമിറ്റിങ് ടെന്റൻസി എന്നിവ ദിയയ്ക്ക് ഉള്ളതിന് പിന്നിലും ഗർഭിണിയാണെന്ന കാരണമാകാം എന്നിങ്ങനെയാണ് കമന്റുകൾ.
ഗർഭിണിയായ സ്ത്രീകൾക്ക് ചില ഭക്ഷണത്തിന്റെ സ്മെൽ പോലും അസ്വസ്ഥതയുണ്ടാക്കും. ഇതെല്ലാം താരതമ്യപ്പെടുത്തിയാണ് താരപുത്രി ഗർഭിണിയാണെന്ന് ആരാധകർ പ്രവചിക്കുന്നത്. എന്നാൽ കൗതുകം നിറഞ്ഞ കമന്റുകൾ കാണാൻ വേണ്ടി ദിയ മനപൂർവ്വം സൂചനകൾ നൽകി സംസാരിക്കുകയാണെന്നും ചിലർ കമന്റുകൾ കുറിച്ചു. ഇരുവരും ലണ്ടനിൽ വെച്ച് പ്രഗ്നൻസി റിവീൽ ചെയ്യുമെന്നും ചില ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ദിയയുടെ കഴിഞ്ഞ വർഷത്തെ ക്രിസ്മസ് കുടുംബത്തോടൊപ്പം ലണ്ടനിലായിരുന്നു.
content highlight: diya-krishna-pregnancy