നടി അവതാരിക എന്നീ നിലകളിലൊക്കെ വളരെ പ്രശസ്തയായ താരമാണ് പേളി മാണി വലിയൊരു ആരാധകനിരയെ തന്നെയാണ് താരം സ്വന്തമാക്കിയത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന് കൂടുതലും ആരാധകർ ഉണ്ടായത്. ഈ പരിപാടിയിൽ എത്തിയപ്പോൾ ആയിരുന്നു താരം ഭർത്താവായ ശ്രീനിഷിനെ പരിചയപ്പെടുന്നതും അവിടെ നിന്നും ഇരുവരും പ്രണയം ആരംഭിക്കുന്നതും. ഈ പ്രണയം വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഇവരുടെ പ്രണയത്തിന് എല്ലാ സപ്പോർട്ടുകളും ചെയ്ത ഒരാൾ കൂടി ആ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നു അത് നടനായ അരിസ്റ്റോ സുരേഷ് ആയിരുന്നു
പേളി മാണിയും അരിസ്റ്റോ സുരേഷും തമ്മിലുള്ള സൗഹൃദം വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളതായി ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് അരിസ്റ്റോ സുരേഷ് പേളി മാണിയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ്. കഴിഞ്ഞദിവസം പേളി മാണി ഒരു വീഡിയോ പങ്കുവെച്ചിരുന്നു അതിൽ ചില കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. അതിനെ സംബന്ധിച്ച് വലിയതോതിൽ ചില ചർച്ചകളും നടന്നിരുന്നു തന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങായിരുന്നു പേര് കാണിച്ചത് അതോടൊപ്പം തന്നെ പുതിയൊരു സന്തോഷവാർത്ത താൻ പങ്കുവയ്ക്കുന്നുണ്ട് എന്ന് പറയുകയും ചെയ്തു
അതോടെ പേളി ഗർഭിണിയാണ് എന്ന തരത്തിലായിരുന്നു കൂടുതൽ ആളുകളും കമന്റുകളുമായി എത്തിയത്. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് അരിസ്റ്റോ സുരേഷ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പേളി മൂന്നാമതും ഗർഭിണിയാണ് എന്ന് പറയുന്നു. ഇനി ഒരു ആൺകുട്ടിയെ ലഭിക്കട്ടെ എന്നാണ് പ്രാർത്ഥിക്കുന്നത്. ഇതൊക്കെ സത്യമാണോ എന്ന് അറിയില്ല എന്നും പറയുന്നുണ്ട് ചിലപ്പോൾ ഇതൊക്കെ വെറുതെ പറയുന്നതായിരിക്കാം എന്നും അതുകൊണ്ട് വിവാദമാക്കേണ്ട എന്നും ഒക്കെ പറയുന്നുണ്ട്. തന്നെ സാമ്പത്തികമായി സഹായിച്ചവരാണ് പേളിയും ശ്രീനിഷും എന്നുകൂടി ഇദ്ദേഹം വ്യക്തമാക്കുന്നു.