കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയെ വളരെയധികം ഞെട്ടിച്ചുകൊണ്ടുള്ള ഒരു വാർത്ത പുറത്തുവന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരിയായ ഉപ്പും മുളകും എന്ന പരമ്പരയിലെ അഭിനേതാക്കളെ സംബന്ധിച്ചതായിരുന്നു ഈ ഒരു വാർത്ത ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ ബിജു സോപാനവും ശ്രീകുമാറും പരമ്പരയിൽ അഭിനയിക്കുന്ന ഒരു പ്രമുഖ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ഇതിനെ തുടർന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ തന്നെ വിമർശനങ്ങൾ ഉയരുകയും ചെയ്തു എന്നാൽ ഈ കാര്യത്തെക്കുറിച്ച് ബിജുവോ ശ്രീകുമാറോ ഒന്നും തന്നെ സംസാരിച്ചിട്ടില്ല
ഇപ്പോൾ ശ്രദ്ധ നേടുന്നത് സോഷ്യൽ മീഡിയയിൽ ശ്രീകുമാറിന്റെ ഭാര്യയായ സ്നേഹ ശ്രീകുമാർ പങ്കുവയ്ക്കുന്ന പുതിയ ഒരു ചിത്രമാണ് ഇത്രയും വലിയ വിവാദങ്ങൾ കത്തിനിൽക്കുമ്പോഴും ശ്രീകുമാറിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നേഹ എത്തിയിരിക്കുന്നത് എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും താൻ ഭർത്താവിനൊപ്പം ആണ് എന്ന് പറയാതെ പറയുകയാണോ സ്നേഹ എന്നാണ് ആരാധകർ ചോദിക്കുന്നത്.
സ്നേഹ ഈ ഒരു ചിത്രം പോസ്റ്റ് ചെയ്തതിന് താഴെ പലരും ഇത് കള്ള പരാതിയാണോ എന്നും ഒരു പുരുഷനെ തകർക്കാൻ ഒരു പെൺകുട്ടിയുടെ വ്യാജ പരാതി മാത്രം മതി എന്നുമൊക്കെ കമന്റ് ചെയ്യുകയും ചെയ്യുന്നു. പരാതിപ്പെട്ട നടി ആരാണ് എന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല. ഉടനെ തന്നെ ഈ വിവരത്തിൽ ഒരു വിശദീകരണം ഉണ്ടാകും എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് പോലീസ് കേസ് ആയി എങ്കിലും ഇതുവരെ ഈ വിവരത്തെക്കുറിച്ച് സംസാരിക്കുവാൻ ആരും തയ്യാറായിട്ടില്ല.. സീരിയലിന്റെ അണിയറ പ്രവർത്തകരും ഈ വിവരത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.