കുവൈറ്റ് : കുവൈറ്റിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത് കുവൈറ്റിലെ കുഞ്ഞിനെ വാഷിംഗ് മെഷീനിൽ ഇട്ട് കൊലപ്പെടുത്തിയ വിദേശവീട്ട് ജോലിക്കാരി പോലീസ് പിടിയിലായി എന്നതാണ് ഈ വാർത്ത ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞാണ് മരണപ്പെട്ടത് ക്രൂരമായി ഈ സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കുവൈറ്റിലുള്ള ആളുകൾ ഫിലിപ്പീൻസ് സ്വദേശിയായിരുന്നു വീട്ടുജോലിക്കാരി.
മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഒരു വീട്ടിലായിരുന്നു ആരെയും ഞെട്ടിക്കുന്ന ഇത്രയും ക്രൂരമായ ഒരു സംഭവം നടക്കുന്നത്. കുട്ടിയുടെ നിലവിളി കേട്ടുകൊണ്ടാണ് മാതാപിതാക്കൾ ഓടിയെത്തുന്നത് നോക്കുമ്പോൾ കുഞ്ഞിനെ ഇവർ വാഷിംഗ് മെഷീനിൽ ഇട്ടു കഴിഞ്ഞിരുന്നു കുഞ്ഞിനെ ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എങ്കിലും ഗുരുതരമായ രീതിയിൽ പരിക്കേറ്റത് കൊണ്ട് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല കുട്ടിയുടെ മാതാപിതാക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫിലിപ്പീനി പെൺകുട്ടിക്കെതിരെ പോലീസ് കേസ് എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.