Pravasi

2027 ഓടെ ഒരു പ്ലാസ്റ്റിക് പോലുമില്ലാത്ത രാജ്യമായി ഒമാൻ മാറും, ഇത് ലംഘിക്കുന്നവർക്ക് പിഴ ഇങ്ങനെ

മസ്കറ്റ്: ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ നിരോധനം വർദ്ധിപ്പിച്ചിരിക്കുകയാണ് ജനുവരി 1 മുതൽ 9 മേഖലകളിൽ കൂടി ബാഗിന്റെ ഉപയോഗ വിലക്ക് പ്രാബല്യത്തിൽ വരുമെന്നാണ് വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത് വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എല്ലാം തന്നെ ഉത്തരവ് ബാധകമാണ് നിയമലംഘകാർക്ക് 50 റിയാൽ മുതൽ ആയിരം റിയാൽ വരെ ആയിരിക്കും പിഴയായി ലഭിക്കുക കുറ്റം ആവർത്തിക്കുകയാണെങ്കിൽ ഈ പിഴ ഇരട്ടിയായി മാറുകയും ചെയ്യും

ഒരുവട്ടമായി അല്ല ഘട്ടം ഘട്ടമായാണ് ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു തുടങ്ങിയത് 2027 ജൂലൈ ഒന്നൂടെ പൂർണ്ണമായും പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ ഇല്ലാത്ത ഒരു രാജ്യമായി ഒമാൻ മാറും എന്നാണ് ഇവർ അവകാശപ്പെടുന്നത് ഈ നിയമം ലംഘിക്കുകയോ പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുകയോ ചെയ്താൽ അത് കുറ്റകരമാണ് ഇത്തരത്തിലുള്ള ആളുകളിൽ നിന്നുമാണ് ആയിരം റിയാൽ പിഴ ഈടാക്കുന്നത് ഇത്തരം ആളുകൾ ആവർത്തിക്കുകയാണെങ്കിൽ പിഴയുടെ തുകയും വർദ്ധിക്കും. ഒമാൻ കസ്റ്റംസ് വിഭാഗവുമായി ചേർന്നു കൂടിയാണ് പ്ലാസ്റ്റിക് ബാഗ് നിരോധനം.

Latest News