Movie News

പ്രതീക്ഷകൾ കാക്കുമോ ‘തുടരും’ ? മോഹൻലാലിൻറെ വാക്കുകൾ ചർച്ചയാകുന്നു | actor-mohanlal-about-thutarum-film-updates

നായകൻ മോഹൻലാല്‍ തുടരും സിനിമയെ കുറിച്ച് പങ്കുവെച്ച പ്രതീക്ഷകളാണ് നിലവില്‍ ചര്‍ച്ചയായിരിക്കുന്നത്

മോഹൻലാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. റാന്നി സ്വദേശിയായ ഷൺമുഖം എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായി മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഒരു സാധാരണക്കാരന്റെ കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മണിയൻപിള്ള രാജു,ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ പ്രതാപ് ,ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി,ജി സുരേഷ്‌കുമാർ,ജെയ്‌സ് മോൻ , ഷോബിതിലകൻ, ഷൈജോഅടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

നായകൻ മോഹൻലാല്‍ തുടരും സിനിമയെ കുറിച്ച് പങ്കുവെച്ച പ്രതീക്ഷകളാണ് നിലവില്‍ ചര്‍ച്ചയായിരിക്കുന്നത്. രസകരമായ ഒരു ചിത്രമാണ്. ഇത് ഇമോഷണല്‍ ചിത്രം ആയിരിക്കും. ഇത് ശരിക്കും ഫാമിലി ചിത്രമായിരിക്കും. ശോഭന മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ശോഭനയുമായി വീണ്ടും ഒന്നിക്കാൻ സാധിച്ചതില്‍ താൻ വലിയ സന്തോഷത്തിലാണെന്നും മോഹൻലാല്‍ വ്യക്തമാക്കുന്നു.

സംവിധാനം നിര്‍വഹിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിിച്ചിരുന്നു.

രജപുത്ര നിര്‍മിക്കുന്ന ഒരു മോഹൻലാല്‍ ചിത്രമാണ് തുടരും. മലയാള മോഹൻലാല്‍ നായകനാകുമ്പോള്‍ കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നുവെന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലുള്ള തുടരും സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ആവേശം ഒരുക്കിയ ജീത്തു മാധവന്റെ സംവിധാനത്തില്‍ നായകനാകാൻ മോഹൻലാലും തയ്യാറാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കുന്നത് ഗോകുലം മൂവീസാണ്. ചിത്രത്തിന്റെ പ്രമേയത്തിന്റെ സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. മോഹൻലാല്‍ നിറഞ്ഞാടുന്നതായിരിക്കുമോ ജിത്തു മാധവന്റെ സംവിധാനത്തിലുള്ളത് എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എപ്പോഴായിരിക്കും ഷൂട്ടിംഗ് തുടങ്ങുക എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായിരിക്കും മോഹൻലാലിന്റെ കഥാപാത്രം എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിക്കുകയാണ് നടന്റെ ആരാധകര്‍. ചിരിക്ക് പ്രാധാന്യം നല്‍കിയുള്ളതായാല്‍ മോഹൻലാല്‍ ചിത്രം കൊളുത്തുമെന്നാണ് പ്രതീക്ഷ.

content highlight: actor-mohanlal-about-thutarum-film-updates