കോട്ടയം: ബൈക്ക് അപകടത്തിൽ പതിനേഴുകാരൻ മരിച്ചു. വെള്ളിയേപ്പള്ളി സ്വദേശി കെ. അഭിലാഷ് ആണ് മരിച്ചത്. കോട്ടയം പാലാ പൊൻകുന്നം റോഡിൽ കുമ്പാനിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.
ബൈക്ക് എതിർ ദിശയിലെത്തിയ പിക് അപ്പ് വാനിൽ ഇടിച്ച ശേഷം മറിഞ്ഞാണ് അപകടം. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പാലാ പൊലീസ് കേസെടുത്തു.
CONTENT HIGHLIGHT: pala accident boy died