നിങ്ങൾ ചിന്തിക്കുന്നതിലും ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ വൈനിനേക്കാളും ഗ്രീൻ ടീയേക്കാളും ഏകദേശം മൂന്നിരട്ടി കൂടുതലാണ്. ദിവസേന മാതളനാരങ്ങ കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് പ്രതിരോധശേഷിക്ക് മികച്ച സഹായമാണ്.
ഒരു മാതളനാരങ്ങയിൽ 64 കലോറി അടങ്ങിയിട്ടുണ്ട്. ഇതിൽ കാർബോഹൈഡ്രേറ്റിന്റെയും സ്വാഭാവിക പഞ്ചസാരയുടെയും ഉയർന്ന ഉള്ളടക്കമുണ്ട്. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് സുരക്ഷിതമാണ്. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
മാതളനാരങ്ങ ജ്യൂസിന് പ്രോസ്റ്റേറ്റ് ക്യാൻസറിനെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് രണ്ട് പഠനങ്ങൾ അവകാശപ്പെടുന്നു. മാതളനാരങ്ങ ജ്യൂസ് വളർച്ചയെ മന്ദഗതിയിലാക്കുകയും സംസ്കരിച്ച ക്യാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്തുവെന്ന് ഒരു പരീക്ഷണത്തിൽ തെളിഞ്ഞു.
ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മാതള പഴം പോലെ തന്നെ ഗുണങ്ങൾ ഉള്ളതാണ് മാതളത്തിന്റെ തൊലിയും. കോശങ്ങളുടെ വളർച്ചയ്ക്കും ചർമ്മത്തിലെ കൊളാജന്റെ തകർച്ചയ്ക്കും മാതളത്തിന്‍റെ തൊലി സഹായിക്കും. മാതളനാരങ്ങയ്ക്കും അതിന്‍റെ തൊലിക്കും ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. മുഖത്തെചുളിവുകൾ, മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ അകറ്റാന്‍ മാതളം സഹായിക്കും.
ഒന്ന്…
മാതളത്തിൽ തൊലികൾ വെയിലത്ത് ഉണക്കി പൊടിച്ചെടുക്കണം. ശേഷം ഒരു ടീസ്പൂണ്‍ മാതളത്തിൽ തൊലി പൊടിച്ചതും ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്ക്കാനും, ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും.
രണ്ട്…
രണ്ട് ടേബിൾസ്പൂൺ മാതളനാരങ്ങ തൊലി പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കടലമാവ്, രണ്ട് ടേബിൾസ്പൂൺ പാൽ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക.
മൂന്ന്…
മൂന്ന് ടേബിൾസ്പൂൺ മാതളനാരങ്ങ തൊലി പൊടിച്ചതിലേയ്ക്ക്, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര്, 2 ടീസ്പൂൺ റോസ് വാട്ടർ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
നാല്…
മാതളനാരങ്ങ വിത്തുകൾ പൊടിച്ചതിലേയ്ക്ക ഒരു ടീസ്പൂൺ തേൻ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. മുഖം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.
content highlight: pomegranate-peels-for-skin-care