സൗദി : നമ്മുടെ നാട്ടിൽ ഡിസംബർ മാസം നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. അതേപോലെതന്നെ സൗദി അറേബ്യയും ഇപ്പോൾ അതിശയിത്തിലേക്ക് പോവുകയാണ് താപനിലയിൽ വലിയ കുറവാണ് ഇപ്പോൾ സൗദിയിൽ ഉണ്ടായിരിക്കുന്നത് നാല് ഡിഗ്രി സെൽഷ്യസിനും പൂജ്യം ഡിഗ്രി സെൽഷ്യസിനും ഇടയിലേക്ക് ഇനിയും താപനില താഴുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് സൗദി അറേബ്യയുടെ വടക്ക് ഭാഗത്തായിരിക്കും ശൈത്യം കൂടുതലായി ഉണ്ടാവുക.
മദീനയുടെ വടക്ക് പ്രദേശങ്ങളിലും ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ജനുവരി 3 വെള്ളിയാഴ്ച വരെ ആയിരിക്കും ഇതേ കാലാവസ്ഥ സൗദിയിൽ ഉണ്ടാവുക ഈ സമയത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നല്ല തണുപ്പ് തന്നെ അനുഭവപ്പെടും എന്നാൽ വരുന്ന ആഴ്ച കാലത്തെ ഏറ്റവും ശക്തമായ ഒരു തരംഗം തന്നെയായിരിക്കും സൗദിയിൽ അനുഭവപ്പെടാൻ പോകുന്നത്.
ഈ വാർത്ത പുറത്തുവന്നതോടെ ഇത് അത്ര ശരിയല്ല എന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിക്കുകയും ചെയ്യുന്നുണ്ട് അത്രത്തോളം ശൈത്യ അവസ്ഥയിലേക്ക് സൗദി പോവില്ല എന്നും ഏതൊരു വ്യക്തിക്കും സഹിക്കാൻ സാധിക്കുന്ന അത്രയും മാത്രമേ സൗദിയിൽ തണുപ്പ് ഉണ്ടായിരിക്കുകയുള്ളൂ എന്നുമാണ് ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവായ ഹുസൈൻ അൽ ഖദാനി പറഞ്ഞത്