കൃഷി ചെയ്യാൻ കേരളത്തിലുള്ളവർക്ക് പോലും മടിയാണ് ആ സമയത്താണ് ഖത്തറിലുള്ള തൃശ്ശൂർക്കാരി റിനി ബിജോയ് വ്യത്യസ്ത ആവുന്നത്. ദോഹയിലെ ഇത്തിരി മുറ്റത്ത് അല്പം വലിയ കൃഷി തന്നെയാണ് റിനി ഒരുക്കിയിരിക്കുന്നത് 13 വർഷമായി ഈ മലയാളി വീട്ടമ്മ കൃഷിയിൽ സജീവസാന്നിധ്യമാണ് മുടക്കമില്ലാതെ വർഷാവർഷവും കൃഷിചെയ്യുകയും ചെയ്യും അടുക്കളത്തോട്ടത്തിൽ നിന്നും എപ്പോഴും വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ ലഭിക്കാറുണ്ട്.
ബീൻസ് മത്തൻ പച്ചമുളക് വെണ്ടയ്ക്ക പീച്ചിങ്ങ കോവയ്ക്ക തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും സ്വന്തമായി കൃഷി ചെയ്തു തന്നെയാണ് ഈ വീട്ടമ്മ എടുക്കാറുള്ളത് വർഷങ്ങളായി ഖത്തറിന്റെ മണ്ണിൽ നാട്ടു പച്ചക്കറികളും തദ്ദേശീനങ്ങളും കൃഷി ചെയ്യുകയാണ് റിനി ഇതുപോലെയുള്ള മലയാളികൾ തന്നെയാണ് നമ്മുടെ നാടിന്റെ സംസ്കാരം മറ്റു രാജ്യങ്ങളിലേക്ക് എത്തിക്കുന്നത് ഇപ്പോൾ വിളവെടുപ്പ് തിരക്കിലാണ് റിനി. ഒരു വീട്ടമ്മയാണെങ്കിൽ പോലും കൃഷി കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തനിക്ക് സാധിക്കുന്നുണ്ടോ എന്നാണ് റിനി പറയുന്നത് കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്നത് ചാണകം ഫിഷ് അമിനോ ആസിഡ് കഞ്ഞിവെള്ളം കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് തുടങ്ങിയവയാണ് ജൈവവളം മാത്രം ഉപയോഗിച്ചുകൊണ്ടുള്ള കൃഷി രീതിയാണ് റിനിയുടേത്