റിയാദ് : ഇന്ന് സോഷ്യൽ മീഡിയ നിരവധി ആളുകൾക്ക് ഉപജീവനമാർഗ്ഗം കൂടിയാണ് അത്തരത്തിൽ സാമൂഹികമാധ്യമമായ സ്നാപ് ചാറ്റ് വഴി പത്തുകോടി റിയാൽ വരുമാനം തനിക്ക് ലഭിക്കുന്നുണ്ടെന്ന് ഒരു സെലിബ്രേറ്റ് അറിയിച്ചിരുന്നു പരസ്യങ്ങൾ ചെയ്യുന്നത് വഴിയാണ് ഇത്രയും വരുമാനം തനിക്ക് ലഭിക്കുന്നത് എന്നാണ് സാറ അൽവത് ആനിയ എന്ന സെലിബ്രേറ്റ് അവകാശപ്പെട്ടത്
ഒരു അഭിമുഖത്തിൽ ആയിരുന്നു ഈ വിഷയത്തെക്കുറിച്ച് യുവതി തുറന്നു സംസാരിച്ചത് തുടർന്ന് യുവതിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻസ് അറിയിക്കുകയും ചെയ്തു സാമൂഹിക മാധ്യമങ്ങളിലൂടെ താൻ ചെയ്യുന്ന പരസ്യങ്ങൾക്കൊക്കെ ഭീമമായ വരുമാനം ലഭിക്കുന്നു എന്നാണ് ഇവർ അഭിമുഖത്തിൽ അവകാശപ്പെടുന്നത് എന്നാൽ ഇതൊരു വ്യാജ അവകാശവാദം ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു പരസ്യത്തിന് ₹20,000 മുതൽ 1 ലക്ഷം റിയാൽ വരെ താൻ ഈടാക്കും എന്നായിരുന്നു സാറ പറഞ്ഞത് എന്നാൽ അങ്ങനെയല്ല ഇത് എന്ന് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചിരിക്കുകയാണ്