വിദേശരാജ്യങ്ങളിൽ കൂടുതൽ ആളുകളും അനുഭവപ്പെടുന്ന വലിയൊരു ബുദ്ധിമുട്ടാണ് പാർക്കിങ്ങിനുള്ള സ്ഥലം ഇല്ലാതെ വരിക എന്നത് അത്തരം ഒരു ബുദ്ധിമുട്ട് ഇല്ലാതാക്കുകയാണ് ഇപ്പോൾ ദുബായ് നഗരം ദുബായിൽ പുതുവത്സരത്തോടനുബന്ധിച്ച് സൗജന്യ പാർക്കിംഗ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത് 2025 ജനുവരി ഒന്നിന് ദുബായിലെ എല്ലാ പൊതു പാർക്കിംഗ് സ്ഥലങ്ങളിലും പാർക്കിംഗ് സൗജന്യമായിരിക്കുമെന്നാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചിരിക്കുന്നത്
അതേസമയം ബഹുനില പാർക്കിംഗ് സംവിധാനമുള്ള സ്ഥലങ്ങളിൽ ഒന്നും ഇത് ബാധകമല്ല പാർക്കിംഗ് പണം നൽകുകയും വേണം എന്നാൽ എല്ലാ പബ്ലിക് പാർക്കിംഗ് സ്ഥലങ്ങളിലും പാർക്കിംഗ് ഫീസ് ജനുവരി 2 വ്യാഴാഴ്ച മുതൽ മാത്രമായിരിക്കും പുനരാരംഭിക്കുക അതുവരെ പാർക്കിംഗ് സൗജന്യമായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത് പുതുവത്സരത്തോടനുബന്ധിച്ചുള്ള ഒരു പ്രത്യേകമായ ഓഫർ ആണ് ഇത്. പൊതുവേ ന്യൂ ഇയർ സമയത്ത് നിരവധി ടൂറിസ്റ്റുകളും ദുബായിലേക്ക് എത്താറുണ്ട് ഒരുപാട് പരിപാടികളാണ് ഈ സമയത്ത് ഇവിടെ നടക്കുന്നത് ഇതൊക്കെ മുൻപിൽ കണ്ടുകൊണ്ടായിരിക്കാം ഒരുപക്ഷേ ഇത്തരത്തിലുള്ള ഒരു വലിയ മാറ്റം ദുബായ് കൊണ്ടുവന്നിരിക്കുന്നത്