സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ. എന്നാൽ പലപ്പോഴും നമ്മൾ ശരീരത്തിന്റെ ചില ഭാഗങ്ങൾ ശ്രദ്ധിക്കാതിരിക്കുന്നുണ്ട്. അവയിൽ ഒന്നാണ് നമ്മുടെ കാലുകൾ. കാലുകൾ സുന്ദരമായിരിക്കുന്നത് ശരീരത്തിന്റെ മുഴുവൻ ഉള്ള വൃത്തിയെയും കാണിക്കും. പലപ്പോഴും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, പതിവായി ഒരേ ഡിസൈനിലുള്ള ചെരുപ്പ് ഉപയോഗിച്ചാൽ ചെരുപ്പ് മറച്ച ഭാഗം വെളുത്തിരിക്കുകയും ബാക്കി ഭാഗങ്ങൾ കരിവാളിച്ചിരിക്കുകയും ചെയ്യാറുണ്ട്. ഇത് കാലിന്റെ മൊത്തത്തിലുള്ള ഭംഗിയെ തന്നെയാണ് ഇല്ലാതാക്കുന്നത്. പലപ്പോഴും ഷൂ ധരിച്ചു പുറത്തു പോകാൻ പറ്റാത്ത പലർക്കും കാലിൽ കരിവാളിപ്പ് അമിതമായി ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും കാലിലെ കരിവാളിപ്പ് അകറ്റാനും ചില മാർഗങ്ങൾ നോക്കാം.
മഞ്ഞള്‍ – നാരങ്ങ നീര്
ഒരു ടീസ്പൂണ്‍ മഞ്ഞള്‍ എടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങനീര് ചേര്‍ക്കുക. ഇവ നല്ലതുപോലെ മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തില്‍ ആക്കണം. അതിനുശേഷം കാലില്‍ പുരട്ടുക. 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ എല്ലാ ദിവസവും പുരട്ടുന്നത്, കാല്‍പാദത്തിന്റെ നിറം വര്‍ദ്ധിക്കുന്നതിന് സഹായിക്കും. കാല്‍പാദത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. കാല്‍പാദത്തില്‍ നിന്നും കരുവാളിപ്പും ഇല്ലാതാകുന്നതാണ്.
വെള്ളരി – തൈര്
രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളരി നീര് എടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. അതിനുശേഷം ഇത് കാല്‍പാദത്തില്‍ പുരട്ടുക. 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, കാലിലെ കരുവാളിപ്പ് അകറ്റാനും ഈ കൂട്ട് സഹായിക്കുന്നതാണ്.
ബേക്കിംഗ് സോഡ – വെള്ളം
1 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ 2 ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. പേസ്റ്റ് പരുവത്തില്‍ ആക്കിയതിന് ശേഷം കാലില്‍ പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാന്‍ ഈ പേസ്റ്റ് സഹായിക്കുന്നതാണ്.
പഞ്ചസ്സാര – വെളിച്ചെണ്ണ
1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍, അര ടേബിള്‍സ്പൂണ്‍ പഞ്ചസ്സാര ചേര്‍ത്ത് മിക്‌സ് ചെയ്യുക. അതിനുശേഷം, കാലില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കും. ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നതാണ്.
പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ കാലിലും സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കുക. ഇന്ന് എസ്പിഎഫ് ഫോര്‍മുല അടങ്ങിയ ബോഡി ക്രീമുകളും ലഭ്യമാണ്. അതിനാല്‍, ഇത്തരം ബോഡി ക്രീമുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഷൂ ധരിച്ച് പുറത്തിറങ്ങുന്നത് കാലില്‍ കരുവാളിവ്വ് വീഴാതെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്. എന്നും കാലിനു വേണ്ട പരിചരണങ്ങള്‍ കൃത്യമായ രീതിയില്‍ നല്‍കാന്‍ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.
CONTENT HIGHLIGHT: remedies to remove tan on feet naturally