Movie News

വിദേശത്തും അമരൻ കൊയ്തത് കോടികൾ; ഞെട്ടിക്കുന്ന ഫൈനല്‍ കണക്കുകള്‍ അറിയാം | amaran overseas total collection

ഒടിടിയില്‍ നെറ്റ്ഫ്ലിക്സില്‍ ട്രെൻഡിംഗില്‍ അമരൻ ഇന്ത്യയില്‍ ഒന്നാമതുമുണ്ടായിരുന്നു

ശിവകാർത്തികേയൻ നായകനായി പ്രേക്ഷകരെ ഹരം കൊള്ളിപ്പിച്ച് ചിത്രമായിരുന്നു അമരൻ. 2024 സർപ്രൈസ് ഹിറ്റായി മാറാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. ശിവകാർത്തികേയൻ ചിത്രം ആഗോളതലത്തിൽ 334 കോടിയോളം രൂപയാണ് നേടിയത്. ഇപ്പോഴിതാ വിദേശത്തുനിന്നും അമരൻ കൊയ്ത് കണക്കുകളും സാക്നില്‍ക് പുറത്തുവിട്ടതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

വിദേശത്ത് നിന്ന് മാത്രം 80 കോടി രൂപയാണ് അമരൻ നേടിയിരിക്കുന്നത്. ഒടിടിയില്‍ നെറ്റ്ഫ്ലിക്സില്‍ ട്രെൻഡിംഗില്‍ അമരൻ ഇന്ത്യയില്‍ ഒന്നാമതുമുണ്ടായിരുന്നു. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും ഉണ്ടെന്നത് ചിത്രത്തിന്റെ വിജയത്തിന് . ഇതിനു മുമ്പ് ആഗോളതലത്തില്‍ 125 കോടി നേടിയ ഡോണ്‍ ആണ് ഉയര്‍ന്ന കളക്ഷനായി ശിവകാര്‍ത്തികേയന്റെ പേരിലുണ്ടായിരുന്നത്. ശിവകാര്‍ത്തികേയൻ തമിഴകത്ത് മുൻനിര വിജയ താരങ്ങളുടെ പട്ടികയിലേക്കെത്തി എന്നതും പ്രധാന പ്രത്യേകതയാണ്.

വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. വിജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് നിലവില്‍ ഉത്തരം ശിവകാര്‍ത്തികേയൻ എന്നാണ്. ദളപതി വിജയ് നായകനായി എത്തിയ ദ ഗോട്ടില്‍ ശിവകാര്‍ത്തികേയനും അതിഥി വേഷത്തിലുണ്ടായിരുന്നു. ചിത്രത്തില്‍ വിജയ് ശിവകാര്‍ത്തികേയന് നിര്‍ണായക രംഗത്ത് തോക്ക് കൈമാറുന്നുണ്ട്. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിജയുടേതായി തുപ്പാക്കിയെന്ന ഒരു സിനിമയുമുണ്ട്. തോക്ക് കൈമാറുന്നത് തന്റെ ഒന്നാംനിര താര പദവി ശിവകാര്‍ത്തികേയനെ ഏല്‍പ്പിക്കുന്നതായിട്ട് വ്യഖ്യാനിക്കപ്പെട്ടിരുന്നു.

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. തമിഴ്‍നാട്ടിനും പുറത്തും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.

CONTENT HIGHLIGHT: amaran overseas total collection