ജാസ്മിൻ ജാഫറിനെ അറിയാത്ത മലയാളികൾ കുറവാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് ആദ്യം ജാസ്മിനെ എല്ലാവർക്കും പരിചയം. കൊറോണക്കാലത്ത് ബ്യൂട്ടി വ്ലോഗ് ചെയ്താണ് ജാസ്മിൻ ആരാധകരെ സൃഷ്ടിച്ചത്. വളരെ പെട്ടെന്ന് തന്നെ യൂട്യൂബിൽ വൺ മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടാൻ ഇവർക്ക് സാധിച്ചു. ഇതിനുശേഷം ആയിരുന്നു മലയാളികൾ ബിഗ്ബോസിൽ ജാസ്മിനെ കണ്ടത്. ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറാൻ ജാസ്മിൻ സാധിച്ചില്ലെങ്കിലും അതുപോലെതന്നെ സൈബർ ആക്രമണവും താരത്തിന് നേരിടേണ്ടതായി വന്നു. ഹൗസിൽ നിന്ന് പുറത്തിറങ്ങി അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ജാസ്മിൻ. ഇപ്പോഴിതാ തന്റെ 2024 നെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. പോയ വർഷം തനിക്ക് സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞതായിരുന്നു എന്നാണ് ജാസ്മിൻ പറയുന്നത്
“എന്റെ 2024 നല്ലതും മോശവുമായിരുന്നു. 2022 ഉം 23 ഉം വന്നതും പോയതും അറിഞ്ഞിരുന്നില്ല. എന്നാല്‍ 2024 വന്നതും പോയതുമൊക്കെ ഞാന്‍ ശരിക്കും അറിഞ്ഞു. ജനുവരി തുടങ്ങുന്നത് എന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊണ്ടാണ്. എന്റെ അത്തയ്ക്ക് കാര്‍ വാങ്ങിക്കൊടുക്കാന്‍ സാധിച്ചു. ഒരുപാട് ആഗ്രഹിച്ചു വാങ്ങിയതാണ്. മുമ്പ് വണ്ടി ഉണ്ടായിരുന്നയാള്‍ക്ക് വണ്ടി ഇല്ലാതാകുമ്പോഴുള്ള വിഷമം ആയിരുന്നു. ഉമ്മയ്ക്ക് കമ്മലൊക്കെ വാങ്ങിക്കൊടുത്തു. അഭിമാനം തോന്നിയ സമയമായിരുന്നു.
പിന്നെയാണ് ബിഗ് ബോസ് എന്‍ട്രി. പിന്നെയുള്ള കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് അറിയാം. കുറേ കുറേ മോശം കാര്യങ്ങളുണ്ടായി. കുറേ നല്ല കാര്യങ്ങളുമുണ്ടായി. എന്റെ ജീവിതത്തില്‍ നല്ലൊരു സുഹൃത്തിനെ കിട്ടി, ഗബ്രി. മൂന്ന് മാസത്തെ ഷോയല്ല, ഒന്നൊന്നര വര്‍ഷം അതിനകത്ത് നിന്നൊരു ഫീല്‍ ആയിരുന്നു എനിക്ക്. സെക്കന്റ് റണ്ണറപ്പാകാന്‍ പറ്റി. കേറി രണ്ടാമാത്തെ മൂന്നാമത്തെയോ ആഴ്ച മുതല്‍ ഭയങ്കര സൈബര്‍ ആക്രമണമുണ്ടായി. ഇവിടെ എന്റെ ഫാമിലിയും അവിടെ ഞാനും ഒരുപാട് കഷ്ടപ്പെട്ടു. നൂറ് ദിവസം തികച്ച്, ആ കപ്പ് കയ്യില്‍ കിട്ടിയപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.
ഒരുപാട് സന്തോഷിച്ചാണ് അവിടെ നിന്നും ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞ് കുറേ വിഷമങ്ങളും, സങ്കടങ്ങളും, പിണക്കങ്ങള്‍, ഉറക്കമില്ലാത്ത രാത്രികള്‍, പാനിക് അറ്റാക്കുകള്‍. ഇപ്പോള്‍ എനിക്ക് വിഷമവും സങ്കടവുമല്ല, എന്താണെന്ന് അറിയാന്‍ പാടില്ലാത്ത സ്റ്റേജാണ്. അതിനൊക്കെ ശേഷം സ്വന്തമായി ഫ്‌ളാറ്റൊക്കെ എടുത്ത്, ഇന്‍ഡിപെന്റന്‍ഡ് ലേഡി എന്ന് തെറ്റാതെ വിളിക്കാന്‍ പറ്റുന്ന അവസ്ഥയിലെത്തി. അതിലൊക്കെ ഒരുപാട് അഭിമാനമുണ്ട്. ഒരുപാട് സൗഹൃദങ്ങള്‍ ഇല്ലാതായ വര്‍ഷം. ഒരുപാട് സ്‌നേഹങ്ങള്‍ ഇല്ലാതായ വര്‍ഷം. ഞാന്‍ എന്ത് ചെയ്താലും ശരിയാണെന്ന ധാരണയുണ്ടായിരുന്നു. പക്ഷെ നമുക്കും തെറ്റുകള്‍ പറ്റാമെന്നും ക്ഷമ ചോദിക്കേണ്ടതാണെങ്കില്‍ ചോദിക്കണമെന്നും പഠിച്ചു.
വര്‍ഷങ്ങളായിട്ടുള്ളൊരു കൂട്ടുകാരിയുണ്ടായിരുന്നു. വളരെ അടുത്ത സുഹൃത്തായിരുന്നു. കുറേ സ്‌നേഹിച്ച സുഹത്തായിരുന്നു. ആ സൗഹൃദം നഷ്ടമായി. ഞാന്‍ തന്നെ വേണ്ട എന്ന് വച്ചതാണ്. മോശം സാഹചര്യത്തില്‍, ആര് കളഞ്ഞാലും അവര്‍ കളയില്ല എന്ന് കരുതുന്നവര്‍ നമ്മളോട് അങ്ങനെ ചെയ്യുന്നത് വളരെയധികം വിഷമമുണ്ടാക്കി. അത് എനിക്ക് ഭയങ്കര ട്രോമയായി. തിരികെ വരണമെന്നില്ല. പക്ഷെ വേദനയാണ്. അതിന് ശേഷം എനിക്ക് ട്രസ്റ്റ് ഇഷ്യൂസ് ഉണ്ട്. ആരേയും വിശ്വസിക്കാന്‍ പറ്റുന്നില്ല. എക്‌സ്‌ട്രോവേര്‍ട്ട് ആയിരുന്ന ഞാന്‍ ഇപ്പോള്‍ എക്‌സ്ട്രീം ഇന്‍ട്രോവേര്‍ട്ടായി മാറി.
വളരെ കഠിനമായ വര്‍ഷമായിരുന്നു 2024. കുറേ വിഷമിക്കുകയും കരയുകയും ചെയ്തു. ഈ വര്‍ഷവും ഈ അധ്യായവും അവസാനിക്കുകയാണ്. എല്ലാ വിഷമങ്ങളും അവസാനിക്കുകയാണ്. അടിപൊളിയായൊരു വര്‍ഷം തുടങ്ങട്ടെ” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
CONTENT HIGHLIGHT: jamine jaffer about 2024