സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ‘സിക്കന്ദർ’. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ടീസർ അണിയറപ്രവർത്തകരാണ് പുറത്തുവിട്ടത്. ആക്‌ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാകും സൽമാൻ എത്തുക. വൻ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സാജിദ് നദിയാദ്‌വാലയാണ്. രശ്മിക മന്ദാനയാണ് നായിക. മാസ് ഡയലോഗുകളും ഫൈറ്റുകളുമായുമെത്തിയ ടീസർ സൽമാൻ ആരാധകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം 2025ലെ ഈദ് ദിനത്തിൽ തിയറ്ററുകളിൽ എത്തും.
സൽമാനോടൊപ്പം, രശ്മിക മന്ദന്ന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. ഒരിടവേളക്ക് ശേഷം എ.ആർ.മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദർ. സോനാക്ഷി സിൻഹ പ്രധാന വേഷത്തിലെത്തിയ അക്കീറാ ആണ് അവസാനമായി മുരുഗദോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ.
സന്തോഷ് നാരായണൻ ആണ് സിനിമക്കായി പശ്ചാത്തലസംഗീതമൊരുക്കുന്നത്. സന്തോഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രീതം ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. മലയാളിയായ വിവേക് ഹർഷൻ ആണ് സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത്. എസ് തിരുനാവുക്കരശു ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സൽമാൻ ഖാനും എആർ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സിക്കന്ദർ. 400 കോടി രൂപ ബജറ്റിൽ നിർമിക്കുന്ന ചിത്രം പോർച്ചുഗലിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ആണ് ചിത്രീകരണം പൂർത്തിയാക്കുന്നത്.