ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും പ്രേക്ഷകർക്ക് മുൻപിൽ നർമ്മ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുള്ള താരമാണ് തെസ്നി ഖാൻ. കൊച്ചിൻ കലാഭവനിലൂടെയാണ് തെസ്നിയുടെ കലാജീവിതം ആരംഭിക്കുന്നത്. 1988 പുറത്തിറങ്ങിയ ഡെയ്സി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി. 125 ൽ പരം മലയാള സിനിമകളിൽ വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. കോമഡിയാണ് കൂടുതലും ചെയ്ത കഥാപാത്രങ്ങൾ. ടെലിവിഷൻ ചരിത്രത്തിൽ ഹാസ്യ പരിപാടികൾക്ക് തുടക്കം കുറിച്ച് സിനിമാലയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ കൂടിയായിരുന്നു താരം. 54 വയസ്സുകാരി ആയ തെസ്നി ഖാന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങൾ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. കുറച്ചുനാളുകൾ മാത്രം നീണ്ടുനിന്ന വിവാഹമായിരുന്നു താരത്തിന്റേത്. ഭർത്താവ് തന്നെ സംരക്ഷിക്കാതെ ആയതോടുകൂടി ബന്ധം പിരിഞ്ഞ് എന്ന് നേരത്തെ പറഞ്ഞിരുന്നു.
നിക്കാഹ് പോലെ വരെ ആയിരുന്നു. പക്ഷെ പുള്ളി ഒരു ഫ്രോഡാണെന്ന് മനസിലായപ്പോൾ വേണ്ടെന്ന് വെച്ചു. ഒരു മാസം കൊണ്ട് ആ ബന്ധം കട്ട് ചെയ്തു. പിന്നെ പേടിയായി. ആ ചാപ്റ്റർ പിന്നെ വിട്ടെന്നും തെസ്നി ഖാൻ പറഞ്ഞു. കൗമുദി മൂവീസിനോടാണ് പ്രതികരണം. തന്റെ കുട്ടിക്കാലത്തെ ജീവിതത്തെക്കുറിച്ചും തെസ്നി ഖാൻ സംസാരിച്ചു. മമ്മിയുടെയും അച്ഛന്റെയും വീട്ടുകാർ നല്ല കാശുകാരാണ്. പക്ഷെ അവരുടെ ഒന്നും വേണ്ടെന്ന് പിതാവ് പറഞ്ഞു. നമ്മുടെ കുടുംബം നമ്മുടെ ലോകം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പെെസയുടെ കാര്യങ്ങൾ ഞാൻ നോക്കിയത് കൊണ്ടാണ് നന്നായി വന്നത്. മമ്മി വളരെ ലാവിഷ് ആണ്. കിട്ടുന്ന പൈസ കൊണ്ട് ഒരുപാട് പേർക്ക് സഹായം ചെയ്യും. എപ്പോഴും വീട്ടിൽ അതിഥികളുണ്ടാകും. ബന്ധുക്കളെല്ലാം വരും. ഇപ്പോൾ ഇരുന്ന് ആലോചിക്കുമ്പോൾ മമ്മി അതെങ്ങനെ അഡ്ജസ്റ്റ് ചെയ്തെന്ന് ചിന്തിക്കും. ഇപ്പോൾ അമ്പത് കിട്ടിയാൽ ഇരുപത്തിയഞ്ച് കിട്ടിയെന്നേ മമ്മിയോട് പറയൂയെന്നും തെസ്നി ഖാൻ ചിരിയോടെ പറഞ്ഞു.
എന്റെ സഹോദരി നല്ല രീതിയിൽ കല്യാണം കഴിച്ചു. തൊടുപുഴയിലാണ്. നല്ല ഭർത്താവാണ്. മൂന്ന് മക്കളുണ്ട്. അവൾക്ക് നല്ല ജീവിതമാണ്. എനിക്കും സന്തോഷം തന്നെയാണ് ഇപ്പോൾ. ടെൻഷനൊന്നുമില്ല. നല്ല രീതിയിൽ ജീവിക്കുന്നു. കല്യാണം കഴിച്ചാലേ ഒരു പെണ്ണിന് ജീവിക്കാൻ പറ്റൂയെന്ന് വെറുതെ തോന്നുകയാണ്.
സിനിമയിലേക്ക് വന്ന സമയത്ത് 18, 19 വയസിൽ കല്യാണം നിർബന്ധമാണ്. പക്ഷെ ആ സമയത്ത് ബാധ്യതകളൊക്കെയുണ്ടായത് കൊണ്ട് ഈ ഇൻഡസ്ട്രിയിൽ തന്നെ നിന്നു. പ്രൊപ്പോസലും കാര്യങ്ങളും വന്നിരുന്നെന്നും തെസ്നി ഖാൻ പറഞ്ഞു. സിനിമാ രംഗത്ത് ഇപ്പോഴും തെസ്നി ഖാൻ സാന്നിധ്യം അറിയിക്കുന്നുണ്ട്. മാതാപിതാക്കളുടെ പിന്തുണയാണ് തെസ്നിയെ അഭിനയ രംഗത്തേക്ക് കൊണ്ട് വന്നത്.
CONTENT HIGHLIGHT: thesni khan about her wedding