നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ സാന്നിധ്യം നേടിയെടുത്ത നടിയാണ് പാർവതി തിരുത്ത് വലിയൊരു ആരാധകനിരയെ തന്നെയാണ് ചെറിയ സമയം കൊണ്ട് താരം സ്വന്തമാക്കിയത്. ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുവാൻ പാർവതിക്കുള്ള കഴിവ് എടുത്തു പറയേണ്ടതാണ് അത്ര മനോഹരമായിയാണ് ഓരോ കഥാപാത്രത്തെയും പാർവതി അഭിനയിച്ച ഫലിപ്പിക്കുകയും ചെയ്യുന്നത് താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവ സാന്നിധ്യവും ആണ്. അതേസമയം ഉള്ളൊഴുക്ക് ആണ് പാര്‍വ്വതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉര്‍വ്വശിയും പാര്‍വ്വതിയും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു ഉള്ളൊഴുക്ക്. ഇരുവരുടേയും അഭിനയവും സിനിമയും കയ്യടി നേടിയിരുന്നു. തമിഴില്‍ തങ്കലാനിലൂടെയും പോയ വര്‍ഷം പാര്‍വ്വതി കയ്യടി നേടിയിരുന്നു.
ഇപ്പോഴിതാ അമ്മയെക്കുറിച്ചും ഡബ്ല്യുസിസിയെക്കുറിച്ചുമൊക്കെ പാര്‍വ്വതി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാര്‍വ്വതി. സിനിമാ രംഗത്ത് താനും അതിജീവിതയാണെന്നും അതേക്കുറിച്ച് ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും പാര്‍വ്വതി തിരുവോത്ത് പറയുന്നു. തനിക്ക് പറയാനുള്ളതെല്ലാം സിനിമയായി സംവിധാനം ചെയ്യും. കഴിഞ്ഞ നാല് വര്‍ഷമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലാണ് താരം.
അമ്മയില്‍ അംഗമായിരുന്നപ്പോള്‍ നിരവധി പ്രശ്നങ്ങള്‍ ആയിരുന്നു നേരിടേണ്ടിവന്നിരുന്നത്. ഇതേക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ലെന്നും താരം പറയുന്നു. അമ്മയില്‍ അംഗമായിരിക്കെ ചില പ്രശ്നങ്ങള്‍ ഞാന്‍ ഉന്നയിച്ചിരുന്നു. അപ്പോള്‍ ‘ അത് വിട് പാര്‍വതി, നമ്മള് ഒരു കുടുംബം അല്ലേ. നല്ല ഡ്രസൊക്കെ ഇട്ട് വന്ന് ആഘോഷിച്ച് സദ്യയൊക്കെ കഴിച്ച് നമുക്ക് പോകാം’ എന്നായിരുന്നു ലഭിച്ച മറുപടി.
ടോയ്ലറ്റ് വേണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചതിനെക്കുറിച്ചും പാര്‍വ്വതി സംസാരിക്കുന്നുണ്ട്. മുതിര്‍ന്ന നടന്മാരില് ചിലര്‍ക്ക് പ്രോസ്ട്രേറ്റിന് പ്രശ്നം ഉണ്ട്. അതുകൊണ്ടാണ് സിനിമാ ലൊക്കേഷനില്‍ ശുചിമുറികള്‍ വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചത്. തങ്ങളുടെ കൂടെ ആവശ്യമെന്ന നിലയിലാണ് ആ ആവശ്യം അംഗീകരിക്കപ്പെട്ടതെന്നാണ് പാര്‍വ്വതി ചൂണ്ടിക്കാണിക്കുന്നത്. ആ സംഭവത്തോടെ ‘ബാത്റൂം പാര്‍വതി’ എന്ന പേര് വരെ വീണു എന്നും താരം പറയുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നില്‍ ഡബ്ല്യുസിസിയുടെ പ്രയത്നം ആണെന്ന് പലരും പറഞ്ഞത് കണ്ടു. ഇത് കേട്ടപ്പോള്‍ സന്തോഷം തോന്നി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സങ്കടവും സന്തോഷവും ഉണ്ടായിരുന്നു എന്നാണ് പാര്‍വ്വതി പറയുന്നത്. നടിയെ ആക്രമിച്ച സംഭവം വലിയ ഞെട്ടല്‍ ഉണ്ടാക്കുന്നതായിരുന്നു. 16 പേരുടെ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി സങ്കടം പങ്കുവെക്കുകയാണ് ആദ്യം ചെയ്തത്. പിന്നീടാണ് ഡബ്ല്യുസിസിയൂടെ രൂപീകരണത്തിലേക്ക് എത്തുന്നത്. അതിജീവിതയുടെ ഒരു തീരുമാനമാണ് എല്ലാവരുടേയും ജീവിതം മാറി മറിച്ചതെന്നും പാര്‍വ്വതി പറയുന്നു.
content highlight: parvathy-opens-up