ഒരു അന്താരാഷ്ട്രാ ഗ്രൗണ്ട് നിറയെ ആള്‍ക്കാരെ നിര്‍ത്തി ഭരതനാട്യം കളിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇടാന്‍ ദിവ്യാഉണ്ണിക്കു തോന്നിയ ബുദ്ധിയെ ആരും വിമര്‍ശിക്കുന്നില്ല. പക്ഷെ, അതിനു പിന്നിലുള്ള കച്ചവട ബുദ്ധിയെ കാണാതെ പോകാനാവില്ല. കാരണം, ഒരു ജീവന്റെ വിലയുണ്ട് ആ പ്രോഗ്രാമിന് ഇപ്പോള്‍. അതും കേരളത്തിലെ ഒരു ജനപ്രതിനിധിയുടെ. ഉമതോമസ് എംഎല്‍.എ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. സുരക്ഷിതമല്ലാത്ത സ്‌റ്റേജില്‍ ജനപ്രതിനിധിയെ ഇരുത്തിയതു മുതല്‍, ആ പ്രോഗ്രാമിന്റെ എല്ലാ വശങ്ങളിലും അഴിമതിയും കടച്ചവടക്കണ്ണും മാത്രമാണുണ്ടായിരുന്നതെന്ന് തെളിവുകള്‍ പുറത്തു വരികയാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്തിനാണ് നല്‍കേണ്ടതെന്ന ചിന്തയാണ് ഇപ്പോഴുള്ളത്.
അപകരം ഉണ്ടാക്കിയതിനോ, അതോ, ഭരതനാട്യം അവതരിപ്പിക്കാനെത്തിയവരെ പറ്റിച്ചതിനോ, അതോ GCDAയുടെയും പിരിവെടുത്ത ദിവ്യാ ഉണ്ണിയുടെയും കപട കച്ചവട തന്ത്രത്തിനോ ?. ഒരു ജനപ്രതിനിധിയെ അപകടപ്പെടുത്താന്‍ വേണ്ടിത്തന്നെ നടത്തിയ പ്രോഗ്രാം എന്നതിനപ്പറം മറ്റൊന്നും പറയാനില്ല. ഇതാണ് സാമൂഹ്യ പ്രവര്‍ത്തക ധന്യാരാമന്‍ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന പോസ്റ്റ്. ഈ പോസ്റ്റ് പബ്ലിക്കിനു മുമ്പില്‍ വെറുമൊരു തട്ടിപ്പായി ഇടാന്‍മാത്രം ബുദ്ധിശൂന്യത അവര്‍ കാട്ടില്ലെന്നുറപ്പാണ്. അപ്പോള്‍. ധന്യാരാമന്‍ പറയുന്ന കാര്യത്തില്‍ കഴുമ്പുണ്ട്. ആ സത്യങ്ങള്‍ വിശ്വസിക്കാനാകുന്നുണ്ടെങ്കില്‍, GCDAയും ദിവ്യാഉണ്ണിയും തമ്മില്‍ നടത്തിയ കരാറും, കച്ചവടവും പുറത്തു വരേണ്ടതുണ്ട്. യാതൊരു സുരക്ഷയും ഒരുക്കാതെ ഒരു ജനപ്രതിനിധിയെ അപകടപ്പെടുത്തിയതിന് ആരെയാണ് ശിക്ഷിക്കേണ്ടത്.
ധന്യാരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ദിവ്യാഉണ്ണിയുടെ ഗിന്നസ് record program ന്റെ നടത്തിപ്പുകാര്‍ PROFESSIONAL EVENT MANAGEMENT TEAM IN INDIA ആണ്. ജിസിഡിഎ ക്കുഒരു ദിവസം 12 ലക്ഷം ലഭിച്ചാല് സ്റ്റേഡിയം റെന്റ് വിട്ടുകൊടുക്കുള്ളൂ. ഈ കമ്പനി വാടകയിനത്തില്‍ അടച്ചത് 5 ലക്ഷം രൂപ. ഡെപ്പോസിറ്റായി നാല് ലക്ഷം രൂപ. ഈ നാല് ലക്ഷം രൂപ ഇവര്‍ക്ക് തിരിച്ചു കിട്ടും. നിലവില്‍ ജിസിഡിഎ കോണ്‍ട്രാക്ട് വച്ചിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സുമായാണ്. ഇതില്‍ തന്നെ ജിസിഡിഎയിലെ അഴിമതി നടന്നിട്ടുണ്ട്. കൃത്യമായിട്ടുള്ള അന്വേഷണം നടക്കണം എന്‍ജിനീയറിങ് വിഭാഗം ഉറങ്ങിപ്പോയ പോലെയാണ് ചില ആളുകളെ കാണുമ്പോള്‍. ഇത്രയും ഉത്തരവാദിത്വമില്ലാതെ ഒരു സ്റ്റേജ് നിര്‍മ്മിച്ചു വച്ചിട്ട് ഒരു മനുഷ്യന്‍ പോലും തിരിഞ്ഞു നോക്കിയില്ല.
ദിവ്യാഉണ്ണിക്ക് നാലുകോടി 20 ലക്ഷം രൂപയോളം പിരിഞ്ഞു കിട്ടിയിട്ടുണ്ട് ഏറ്റവും ചുരുക്കത്തില്‍. കാണാന്‍ വന്ന ആളുകളോട് പോലും 150 രൂപ സ്‌പോട്ടില്‍ ടിക്കറ്റ് വാങ്ങിയാണ് അകത്തു കയറ്റി വിട്ടിട്ടുള്ളത്. അത്രയ്ക്ക് സ്‌പോണ്‍സര്‍മാര്‍ നിറഞ്ഞ ഒരു പ്രോഗ്രാം കൂടിയായിരുന്നു. ഒരു മനുഷ്യന്‍ വെന്റിലേറ്ററില്‍ ആയിട്ട് പോലും അവര്‍ പ്രോഗ്രാം കണ്ടിന്യൂ ചെയ്തു. ഇ റെക്കോര്‍ഡിന് ദിവ്യ ഉണ്ണിക്ക് അര്‍ഹതയില്ല എന്ന് മാത്രമേ പറയാനുള്ളൂ. അന്വേഷണം നടക്കണം കൃത്യമായി അഴിമതി നടന്നിട്ടുണ്ട്. കാരണം ജിസിഡിഎ ചെയര്‍മാന്‍ സെക്രട്ടറി ഇവരെല്ലാം കണ്ട ശേഷമാണ് ഫയല്‍ ഉദ്യോഗസ്ഥരിലേക്ക് എത്തിയത്.
ധന്യാരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് മാത്രമല്ല, നിരവധിപേര്‍ ദിവ്യാഉണ്ണിക്കെതിരായി രംഗത്തു വരുന്നുണ്ട്. ആ പ്രോഗ്രാം, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനു വേണ്ടി നടത്തുമ്പോള്‍ അതിനു വേണ്ടുന്ന സുരക്ഷയും ഒരുക്കേണ്ടതായിരുന്നു. അതുണ്ടായില്ല എന്നു മാത്രമല്ല, ജനപ്രതിനിധി വീണു പരിക്കേറ്റ് വെന്റിലേറ്ററില്‍ ജീവന്‍മരണ പോരാട്ടം നടത്തുമ്പോള്‍, ദിവ്യാഉണ്ണിയും സംഘവും നൃത്തം കളിക്കുകയായിരുന്നു.
CONTENT HIGH LIGHTS; Bharatanatyam World Record of Corruption: Does Divyaunni Deserve the World Record?: Social Media Discusses Umathomas MLA’s Fallout, GCDA’s Corruption