Careers

അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി (വനിതാ സൈനിക പോലീസ്) റിക്രൂട്ട്മെന്റ് റാലി ബാംഗ്ലൂരില്‍ ജനുവരി 6,7 തീയതികളില്‍

അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി (വനിതാ മിലിട്ടറി പോലീസ്) റിക്രൂട്ട്മെന്റ് റാലി കര്‍ണാടകം കേരളം ലക്ഷദ്വീപ് മാഹി കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 06 ജനുവരി 2025 മുതല്‍ 07 ജനുവരി 2025 വരെ, ബാംഗ്ലൂരിലെ ജയനഗര്‍ കിത്തൂര്‍ റാണി ചെന്നമ്മ സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ ആര്‍മിയില്‍ വനിതാ ഉദ്യോഗാര്‍ത്ഥികളെ അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടിയായി (വനിതാ മിലിട്ടറി പോലീസ്) എന്റോള്‍ ചെയ്യുന്നതിനാണ് റാലി നടത്തുന്നത്.

ആര്‍മിയില്‍ നിര്‍ദ്ദിഷ്ട വിഭാഗങ്ങളില്‍ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ റാലി വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്നു. ഓണ്‍ലൈന്‍ കോമണ്‍ എന്‍ട്രന്‍സ് പരീക്ഷയുടെ (സിഇഇ) ഫലം ഇതിനകം www.joinindianarmy.nic.in-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്ക് അഡ്മിറ്റ് കാര്‍ഡും നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ റാലി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് www.joinindianarmy nic-ലെ അവരുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു.

അഡ്മിറ്റ് കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഉദ്യോഗാര്‍ത്ഥികള്‍ 2025 ജനുവരി 06-ന് ബാംഗ്ലൂരിലെ ജയനഗര്‍ കിത്തൂര്‍ റാണി ചെന്നമ്മ സ്റ്റേഡിയത്തിന്റെ ഗേറ്റ് നമ്പര്‍ 2-ല്‍ നിശ്ചിത സമയത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും കള്ളത്തരങ്ങള്‍ക്കോ ഇടനിലക്കാര്‍ക്കോ ഇരയാകരുതെന്ന് നിര്‍ദ്ദേശിക്കുന്നു. ഓണ്‍ലൈന്‍ കോമണ്‍ എന്‍ട്രന്‍സ് പരീക്ഷയിലെ (സിഇഇ) ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തെയും റിക്രൂട്ട്മെന്റ് റാലിക്കിടെ നടത്തിയ പരീക്ഷകളെയും അടിസ്ഥാനമാക്കിയുള്ള മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

CONTENT HIGHLIGHTS; Agniveer General Duty (Women Military Police) Recruitment Rally at Bangalore on 6th and 7th January

Latest News