Celebrities

‘മാര്‍ക്കോ കണ്ടതിനു നന്ദി’ ; സ്പീക്കര്‍ എ.എന്‍ ഷംസീറിന് നന്ദി രേഖപ്പെടുത്തി ഉണ്ണി മുകുന്ദന്‍ – unni mukundan thanked assembly speaker an shamsir

'മാര്‍ക്കോ' തെലുങ്ക് പതിപ്പ് ജനുവരി 1-നും തമിഴ് പതിപ്പ് ജനുവരി 3-നും ആണ് പുറത്തിറങ്ങുക

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ‘മാര്‍ക്കോ’. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ഈ ചിത്രം ബോക്‌സ് ഓഫീസില്‍ കത്തി കയറുകയാണ്. കലാസാംസ്കാരിക മേഖലയിലെ പല പ്രമുഖരും മാര്‍ക്കോ കണ്ടിരുന്നു.

ഇപ്പോഴിതാ മാര്‍ക്കോ കണ്ട കേരള നിയമസഭ സ്പീക്കര്‍ ബഹു. എ.എന്‍ ഷംസീറിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. മാര്‍ക്കോയുടെ പോസ്റ്ററിനു മുന്നില്‍ എ.എന്‍ ഷംസീര്‍ നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ്‌ ചെയ്തുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ നന്ദി അറിയിച്ചത്. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടെ മാര്‍ക്കോയുടെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. മാര്‍ക്കോ ഹിന്ദിയിലും ഹിറ്റായിക്കഴിഞ്ഞു. ‘മാര്‍ക്കോ’ തെലുങ്ക് പതിപ്പ് ജനുവരി 1-നും തമിഴ് പതിപ്പ് ജനുവരി 3-നും ആണ് പുറത്തിറങ്ങുക.

യുവാക്കള്‍ മാത്രമല്ല, കുടുംബങ്ങളും മാര്‍ക്കോ കാണാന്‍ തീയറ്ററുകളില്‍ എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ് വയലന്‍സ് എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ക്യൂബ്‌സ് എന്‍റര്‍ടെന്‍മെന്‍റ്സിന്‍റെ ആദ്യ സംരംഭമാണ്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെയും മറ്റ് സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്.

STORY HIGHLIGHT: unni mukundan thanked assembly speaker an shamsir