ഹരിയാനയിലെ അംബാല ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ ചെറുപട്ടണമാണ് അംബാല. അംബാല പട്ടണത്തിന്റെ ഭൂമിശാസ്‌ത്രവും രാഷട്രീയവും ആയ സവിശേഷതകള്‍ കണക്കിലെടുത്ത് നഗരത്തെ രണ്ടായി വിഭജിച്ച് അംബലാ നഗരമെന്നും അംബാല കന്‍ടോന്‍മെന്റ് എന്നും ആക്കിയിട്ടുണ്ട്. ഇവ തമ്മില്‍ മൂന്ന് കിലേമീറ്ററിന്റെ ദൂര വ്യത്യാസമാണുള്ളത്. അംബാല നഗരത്തെ വിഭജിച്ചുകൊണ്‌ടാണ് ഗംഗ ഇന്‍ഡസ് നദികള്‍ ഒഴുകുന്നത്. വടക്ക് നഗരത്തെ ചുറ്റി ഘഗ്ഗാര്‍ നദിയും തെക്ക് താഗ്ലി നദിയും ഒഴുകുന്നു. അംബാല ചെറിയൊരു പട്ടണമാണെങ്കിലും ഇവിടെ നിരവധി സ്ഥലങ്ങള്‍ കാണാനുണ്‌ട്. ഹരിയാനയുടെയും പഞ്ചാബിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നഗരമായതിനാല്‍ പ്രാദേശിക വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ വളരെ വലുതാണ്. നഗരത്തിന് അംബാല എന്ന പേര് വരാന്‍ കാരണമായ ഭവാനി അംബക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
ബാദ്‌ഷ ബാഗ് ഗുരുദ്വാര, സിസ്‌ഗഞ്ച് ഗുരുദ്വാര, ലാഖി ഷാ & തക്വാള്‍ ഷാ ,സെന്റ് .പോള്‍സ് ചര്‍ച്ച് , കാളി മാത മന്ദിര്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. വസ്‌ത്രവിപണികളാണ് അംബാലയില്‍ ശ്രദ്ധേയമായമറ്റൊന്ന്. മൊത്തവില അനുസരിച്ച് എല്ലാത്തരം തുണിത്തരങ്ങളും വില്‍ക്കുന്ന തെരുവാണിത്. കൈത്തറി, പട്ട് തുടങ്ങി സ്യൂട്ടുകള്‍ വരെ വില്‍ക്കുന്ന ആയിരത്തിലേറെ മൊത്തവില്‍പ്പന ശാലകള്‍ ഇവിടെയുണ്‌ട്. ശാസ്‌ത്ര, ശസ്‌ത്രക്രിയ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നമനോഹരമായൊരു വിപണിയും ഇവിടെയുണ് ട്. ശാസ്‌ത്രഉപകരണങ്ങളുടെ നഗരം എന്നാണ് ഇവിടം അറിയപ്പെടുന്നത് . ലിനന്‍, സ്വര്‍ണാഭരണവിപണികളാലും അംബാല പ്രശസ്‌തമാണ്.
ഉത്തരമേഖല റയില്‍വെവിഭാഗത്തിന്റെ ആസ്ഥാനമാണ് അംബാല. സംസ്ഥാനത്തെ പ്രധാന ജംങഷനും ഇതാണ്. അംബാല കണ്‌ടോന്‍മെന്റ് റയില്‍വെസ്റ്റേഷന്‍ രാജ്യത്തെ ഏറ്റവും പഴകണ് ടോന്‍മെന്റുകളില്‍ ഒന്നാണ് . ഭൂപ്രകൃതിയുടെ സവിശേഷത കാരണം പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ,ജമ്മുകാശമീര്‍, ഛണ്ഡിഗഢ് എന്നിവടങ്ങളില്‍ നിന്നും വളരെ എളുപ്പം അംബാലയില്‍ എത്തിച്ചേരാം. മഴക്കാലത്തിന് ശേഷമുള്ള ഒകടോബര്‍ നവംബര്‍ മാസങ്ങളാണ് സന്ദര്‍ശനത്തിന് അനുയോജ്യം. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണ് അംബാല. അംബാലയ്‌ക്ക് അടുത്തുള്ള വിമാനത്താവളം ഛണ്ഡിഗഢ് ആണ്. റെയില്‍, റോഡ് മാര്‍ഗ്ഗം എത്തുന്നവരെ ബന്ധിപ്പിക്കുന്ന സ്ഥലം അംബാല കണ്‌ടോന്‍മെന്റാണ്.
STORY HIGHLIGHTS : Twin city of Haryana, Ambala divided into two