Celebrities

‘ഒരു ജീവിതമേയുള്ളൂ, അത് പൂര്‍ണ അര്‍ത്ഥത്തില്‍ ജീവിക്കൂ’; മയോനിയ്‌ക്കൊപ്പം കൂടുതൽ ചിത്രങ്ങളുമായി ഗോപിസുന്ദർ | gopi-sundar-reply-to-trolls

തന്റെ പ്രണയ ബന്ധങ്ങളുടെ പേരിലാണ് ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നിരന്തരം വിമര്‍ശനം നേരിടുന്നത്

നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹ മോചനവും തുടര്‍ന്നുണ്ടായ വിവാദങ്ങളൊക്കെ വലിയ വാര്‍ത്തയായിരുന്നു. ബാലയുമായുള്ള വേരർപിരിയലിന് ശേഷം, ഒരുവർഷം മുൻപ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി അമൃതയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പിന്നാലെ താരങ്ങൾ അതിനെപ്പറ്റി പ്രതികരിക്കുകയും ചെയ്തു.

തന്റെ പ്രണയ ബന്ധങ്ങളുടെ പേരിലാണ് ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നിരന്തരം വിമര്‍ശനം നേരിടുന്നത്. ഇപ്പോഴിതാ തനിക്കെതിരെയുള്ള കടന്നാക്രമങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. നാണംകെട്ടവന്‍ എന്ന വിളികളെ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നാണ് ഗോപി സുന്ദര്‍ പറയുന്നു.

”ചിലര്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം ഒളിച്ചുവെക്കുകയും അടിച്ചമര്‍ത്തിവെക്കുകയും ചെയ്ത് മറ്റുള്ളവര്‍ക്ക് വേണ്ടിയാകും ജീവിക്കുക. പക്ഷെ ഞാന്‍ അങ്ങനെ അഭിനയിക്കില്ല. ഞാന്‍ ജീവിക്കുന്നത് ഞാന്‍ ആയി തന്നെയാണ്. ആളുകള്‍ എന്നെ നാണം കെട്ടവന്‍ എന്ന് വിളിക്കുമ്പോള്‍, ഞാനത് അഭിമാനത്തോടെയാണ് സ്വീകരിക്കുന്നത്. ആദമിന്റേയും ഈവിന്റേയും കഥയില്‍, അവരുടെ അനുസരണക്കേടാണ് നാണത്തിലേക്കും ഒളിച്ചിരിക്കുന്നതിലേക്കും നയിച്ചത്. പക്ഷെ സത്യസന്ധമായി ജീവിക്കാനാണ് അവരെ സൃഷ്ടിച്ചത്. ബൈബിളില്‍ പറയുന്നത് പോലെ, സത്യം നിങ്ങളെ സ്വതന്ത്ര്യരാക്കും (ജോണ്‍ 8.32). നാട്യത്തേക്കാള്‍ സത്യത്തിനും ആത്മാര്‍ത്ഥതയ്ക്കുമാണ് ദൈവം വില കല്‍പ്പിക്കുന്നത്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജീവിക്കൂ. നമ്മള്‍ക്ക് ഒരു ജീവിതമേയുള്ളൂ. അത് പൂര്‍ണ അര്‍ത്ഥത്തില്‍ ജീവിക്കൂ. മറ്റുള്ളവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ. കണ്‍സെന്റിനെ എന്നും മാനിക്കൂ. സന്തോഷത്തോടെ, റിയല്‍ ആയി ജീവിക്കൂ. എല്ലാവര്‍ക്കും അഡ്വാന്‍സ് പുതുവത്സരാശംസകള്‍.” എന്നാണ് ഗോപി സുന്ദറിന്റെ കുറിപ്പ്.

കുറിപ്പിനൊപ്പം സുഹൃത്ത് മയോനിയ്‌ക്കൊപ്പമുള്ള ചിത്രവും ഗോപി സുന്ദര്‍ പങ്കുവെക്കുന്നുണ്ട്. മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല അതേസമയം, മയോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ നിരന്തരം പങ്കുവെക്കാറുണ്ട്. ഇതിന്റെ പേരില്‍ താരം പരിഹാസങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിനും വിമര്‍ശനം നേരിട്ടിരുന്നു. പിന്നാലെയാണ് ഗോപി സുന്ദര്‍ മറുപടിയുമായി വന്നത്.

‘അണ്ണാ ഇടക്ക് പാട്ടും ആവാം, നിങ്ങ പൊളിക്ക് അണ്ണാ ഇങ്ങോട്ട് വരുന്ന ആരെയും വെറുതെ വിടരുത്, അണ്ണന്റെ ബയോ എന്ന് എഴുതി കഴിയും, ഒരുപാട് യുവാക്കള്‍ക്ക് അത് പ്രചോദനം ആവും, ഒരു പക്ഷെ ചരിത്രം അവിടെന്നു വഴി മാറും, ചിലര് മറച്ചു വെക്കുന്നു. നിങ്ങള്‍ കാണിച്ചു തരുന്നു, നിങ്ങള്‍ ഇതിനെപ്പറ്റി ഒരു പ്രബന്ധം തന്നെ എഴുതണം എന്നാണ് എന്റെ പക്ഷം മറ്റുള്ളവര്‍ക്ക് അതൊരു ഗുണം ചെയ്യട്ടെ, ഗോപി അണ്ണന്റെ ബെസ്റ്റ് ടൈം ഷര്‍ട്ട് മാറുന്ന പോലെയാ അണ്ണന്‍ കിളികളെ മാറ്റുന്നത് അണ്ണന്റെ ശിഷ്യന്‍ ആയെങ്കിലും മതി ആയിരുന്നു, ഇനി എത്ര എത്ര ഡേയ്സ് വരാനിരിക്കുന്നു ലാസ്റ്റ് പുലി വാല് പിടിക്കുന്ന വാര്‍ത്തയ്ക്ക് കമന്റ് ഇടീപ്പിക്കരുത് ഗോപ്യെ, നമ്മളൊക്കെ തുണിക്കടയില്‍ ട്രയല്‍ റൂമില്‍ കേറി ഷര്‍ട്ട് മാറാന്‍ ഇതിലും കൂടുതല്‍ സമയം എടുക്കും, അന്യായം അണ്ണാ, 16008 നെയും വെല്ലുവിളിച്ചുകൊണ്ട് മുന്നേറുകയാണ് സുഹൃത്തുക്കളെ.” എന്നിങ്ങനെയായിരുന്നു കമന്റുകള്‍.

content highlight: gopi-sundar-reply-to-trolls