ബോളിവുഡിന്റെ എക്കാലത്തെയും താരസുന്ദരിയാണ് ഐശ്വര്യ റായ്. വ്യക്തിത്വ കൊണ്ടും കഴിവുകൊണ്ടും എല്ലാവർക്കും മാതൃകയാക്കിയെടുക്കാൻ കഴിയുന്ന ആളാണ് ഐശ്വര്യ. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഐശ്വര്യയെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തുകയാണ് പ്രശസ്ത ഗായിക സോന മൊഹപത്ര. സിനിമ രംഗത്ത് സജീവമായ ശേഷം ഐശ്വര്യ റായിക്ക് വന്ന മാറ്റങ്ങളെക്കുറിച്ചാണ് ഗായിക പറയുന്നത്. വളരെ ഇന്‍റലിജന്‍റായ ഐശ്വര്യ സിനിമ രംഗത്തിന് വേണ്ടി തന്‍റെ ആ ഇന്‍റലിജന്‍സ് ഒതുക്കിവച്ചുവെന്നാണ് സോന മൊഹപത്രയുടെ വാക്കുകൾ.
സൂപ്പര്‍താരം ആകും മുന്‍പ് ഐശ്വര്യ റായിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചാണ് സോന വിശദീകരിക്കുന്നത്. സമയത്ത് ഐശ്വര്യ റായി ആർക്കിടെക്ചർ പഠിക്കുകയായിരുന്നുവെന്നും എൻഐഡി പ്രവേശന പരീക്ഷയ്ക്കായി മുംബൈയിലേക്ക് ട്രെയിനിൽ പോയിരുന്നുവെന്നും സോനം പറഞ്ഞു. ‘അവൾക്ക് എന്നേക്കാൾ പ്രായമുണ്ടായിരുന്നു, അവളുടെ സഹപാഠികളെയും സുഹൃത്തുക്കളെയും എനിക്ക് അറിയാമായിരുന്നു. അവൾ അന്നും സുന്ദരിയും വളരെ മിടുക്കിയും ആയിരുന്നു, വളരെ നന്നായി സംസാരിക്കും, എന്നും ടോപ്പായിരുന്നു. എന്നാല്‍ സിനിമ രംഗത്ത് എത്തിയതോടെ ഐശ്വര്യയുടെ പെരുമാറ്റത്തിൽ മാറ്റം വന്നു. സിനിമ രംഗത്ത് വന്ന ശേഷമുള്ള ഐശ്വര്യ റായുടെ അഭിമുഖങ്ങൾ കാണുകയും ഇത് ഞാൻ കണ്ട ഐശ്വര്യയല്ല എന്ന് പറയുകയും ചെയ്ത ഒരു കാലഘട്ടമുണ്ടായിരുന്നു. ചിലപ്പോള്‍ അത് അവളുടെ ഡിപ്ലോമസിയാകാം, അത് അവരുടെ മറ്റൊരു രീതിയും ആയിരിക്കാം.’
ഐശ്വര്യ വളരെ ബുദ്ധിമതിയായ ഒരു സ്ത്രീയാണ് എന്ന് കൂടി ഗായിക സോന മൊഹപത്ര പറയുന്നുണ്ട്. എന്നാൽ അവൾ ഉള്‍പ്പെടുന്ന സിനിമ മേഖല ഇത്രയും ഇന്‍റലിജന്‍റ് ആകേണ്ടെന്ന് അവരോട് നിര്‍ദേശിച്ചിരിക്കാം എന്നും അവർ അഭിപ്രായപ്പെടുന്നു. അതോടൊപ്പം ഇതെല്ലാം തന്റെ തോന്നൽ അയിരിക്കാമെന്നും പക്ഷെ അവള്‍ മുന്‍പ് കണ്ട ഐശ്വര്യയല്ലെന്ന് എനിക്ക് അറിയാം എന്നും ഗായിക സോന മൊഹപത്ര പറയുന്നു.