ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീരാകാൻ അവസരം. അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് 2026-ലെ അഗ്നിവീർ (VAYU) പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷയ്ക്കുള്ള രജിസ്ട്രേഷൻ 2025 ജനുവരി 07-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജനുവരി 27 ആണ്. ഓൺലൈൻ പരീക്ഷ മാർച്ച് 22 മുതൽ ആരംഭിക്കും. അപേക്ഷകർ ഓൺലൈനായി മാത്രമേ അപേക്ഷ പൂരിപ്പിക്കേണ്ടതുള്ളൂ, അത് പൂരിപ്പിക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾ https://agnipathvayu.cdac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 2005 ജനുവരി 01 നും 2008 ജൂലൈ 1 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് ദിവസവും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹതയുണ്ട്.
ഒരു ഉദ്യോഗാർത്ഥി സെലക്ഷൻ നടപടിക്രമത്തിൻ്റെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞാൽ, എൻറോൾമെൻ്റ് തീയതിയിലെ ഉയർന്ന പ്രായപരിധി 21 വർഷമാണ്. നാല് വർഷത്തെ സേവനം പൂർത്തിയാകുമ്പോൾ, വ്യോമസേനയുടെ നയങ്ങളും, ആവശ്യകതകളും അടിസ്ഥാനമാക്കി, അഗ്നിവീർവായുവിന് ഇന്ത്യൻ എയർഫോഴ്‌സിൻ്റെ റെഗുലർ കേഡറിൽ എയർമെൻ ആയി എൻറോൾ ചെയ്യുന്നതിന് അപേക്ഷിക്കാനുള്ള അവസരം നൽകും.
ഈ അപേക്ഷകൾ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളെയൂം നാല് വർഷത്തെ പ്രകടനത്തേയും അടിസ്ഥാനമാക്കി കേന്ദ്രീകൃതമായ രീതിയിൽ പരിഗണിക്കും. അഗ്നിവീർവായുവിൻ്റെ ഓരോ പ്രത്യേക ബാച്ചിൻ്റെ 25% വരെ വ്യോമസേനയുടെ റെഗുലർ കേഡറിൽ നിയമനം ലഭിക്കാൻ അവസരമുണ്ട്. അതിന് മുകളിൽ തിരഞ്ഞെടുക്കപ്പെടാൻ അഗ്നിവീർവായുവിന് അവകാശമില്ല. കൂടുതൽ എൻറോൾമെൻ്റിനായി അഗ്നിവീർവായുവിൻ്റെ തിരഞ്ഞെടുപ്പ്, എന്തെങ്കിലും ഉണ്ടെങ്കിൽ, അത് ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിവേചനാധികാരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും.
വിശദവിവരങ്ങൾ https://agnipathvayu.cdac.in അല്ലെങ്കിൽ https://careerindianairforce.cdac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
CONTENT HIGH LIGHTS; Opportunity to Join Air Force: Online Registration from 07 Jan