മലയാള സിനിമയിൽ നിരവധി അതിമനോഹരമായ വേഷങ്ങൾ ചെയ്തിട്ടുള്ള നായികയാണ് കാവ്യാ മാധവൻ. സ്വകാര്യജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ട സാഹചര്യം താരത്തിന് വന്നിട്ടുണ്ട്. രണ്ടാമത്തെ വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്നും കാവ്യ മാധവൻ ഇളവ് ഇടവേള എടുക്കുന്നത് നടൻ ദിലീപമായുള്ള കാവ്യയുടെ രണ്ടാമത്തെ വിവാഹം വിമർശനങ്ങളുടെ ഒരു പെരുമഴ തന്നെയായിരുന്നു. ആദ്യ വിവാഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചിട്ടുണ്ട് എന്നായിരുന്നു കാവ്യാ മാധവൻ പറഞ്ഞിരുന്നത്
നിഷാൽ ചന്ദ്രയുമായി ഉണ്ടായിരുന്ന ആദ്യ വിവാഹബന്ധത്തിന് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ കാവ്യ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് കാവ്യയുടെ വാക്കുകൾ ഇങ്ങനെ…
തന്റെ ആദ്യ വിവാഹത്തെ കുറിച്ച് കാവ്യ മാധവൻ പറയുന്ന പഴയ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.
നമ്മൾ ഒന്നും തീരുമാനിച്ചിട്ടു അല്ലല്ലോ ജീവിതത്തിൽ നടക്കുന്നത്. ഇനി ഒരിക്കലും സിനിമയിലേക്ക് ഒരു തിരിച്ച് വരവ് ഉണ്ടാകില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടു പോയ ഒരാൾ ആണ് ഞാൻ. അത് എനിക്കും എന്റെ വീട്ടുകാർക്കും എന്നെ ക്ളോസ് ആയിട്ട് അറിയാവുന്ന അപൂർവം ചില ആളുകൾക്കും അറിയാമായിരുന്നു ഞാൻ ഇനി ഒരിക്കലും സിനിമയിലേക്ക് വരില്ല എന്നത്. കാരണം എന്റെ ജീവിത ലക്ഷ്യം എന്നത് എന്റെ ഓർമ്മ വെച്ച നാൾ മുതൽ എന്റെ അമ്മയെ പോലെ ആകുക, അമ്മ ജോലിക്ക് ഒന്നും പോകാതെ എന്നെയും എന്റെ ചേട്ടനെയും അമ്മ തന്നെയാണ് വളർത്തിയത്.
അമ്മയുടെയും അച്ഛന്റെയും സ്നേഹം ഒരുപാട് കിട്ടിയാണ് ഞങ്ങൾ വളർന്നത്. അതെ സമയം എന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ ഒക്കെ അമ്മമാർ ഇവർ എഴുന്നേൽക്കുന്നതിന് മുൻപ് ജോലിക്ക് പോകുന്നവർ ആണ്. അപ്പോൾ എനിക്ക് അതായിരുന്നു മനസ്സിൽ. അങ്ങനെ ഒരു ലൈഫ് ആണ് ഞാൻ ആഗ്രഹിച്ചത്. പക്ഷെ എനിക്ക് വിധിച്ചത് അങ്ങനെ ആയിരുന്നില്ല. ദൈവം യോഗം വിധി എന്നൊക്കെ പറയുന്നത് പോലെ. എനിക്ക് അങ്ങനെ ഒരു യോഗം ഉണ്ടായിരുന്നു എന്റെ ജാതകത്തിൽ. വിവാഹം അത് നല്ല രീതിയിൽ മുന്നോട്ട് പോകാൻ പറ്റാണ്ടു ഇരിക്കുകഎന്നത് ഒക്കെ എന്റെ ജാതകത്തിൽ ഉണ്ടായിരുന്നിട്ട് ഉണ്ടാകാം.
Story Highlights ; kavya madhavan talkes her life