അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഗുഡ് ബാഡ് അഗ്ലി’. ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ചിത്രം ഒരു പക്കാ സ്റ്റെലിഷ് ഗ്യാങ്സ്റ്റർ ചിത്രമായിട്ടാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിനെ കുറിച്ച് ആദിക് രവിചന്ദ്രൻ തന്നെ പുത്തൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്.
പൊങ്കലിന് വിഡാമുയര്‍ച്ചി എത്തുമെന്നും അതിന് ശേഷമാണ് ഗുഡ് ബാഡ് അഗ്ലിയുടെ റിലീസുണ്ടാകുകയെന്നും സംവിധായകൻ വ്യക്തമാക്കി. അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. എന്നാൽ ഈ ചിത്രം പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയിരുന്നു. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ കലാസംവിധായകനായ മിലൻ ഹൃദയാഘാതത്തിൽ മരിക്കുകയും ചെയ്തിരുന്നു. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.
STORY HIGHLIGHT: ajiths good bad ugly film release update