Viral

ലോകത്ത് കൂടുതൽ തവണ കുളിക്കുന്നത് ഈ രാജ്യത്തെ ആളുകൾ; അതിനൊരു കാരണമുണ്ട്.. | people of this country take bath more often

ഓരോ ആഴ്ച്ചയും ശരാശരി 14 തവണവരെ ഈ രാജ്യക്കാർ കുളിക്കുന്നുവെന്നാണ് ഗവേഷണം

വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ് കുളിക്കുക എന്ന് പറയുന്നത്. ദിവസവും ഒന്നും രണ്ടും മൂന്നും തവണയൊക്കെ കുളിക്കുന്നവരുണ്ട്. ഒരു ദിവസം ഉന്മേഷത്തോടെ ആരംഭിക്കുവാനും ഒരു ദിവസത്തിന്റെ ക്ഷീണം മുഴുവൻ ഇല്ലാതാക്കാനും എല്ലാം കുളിയിലൂടെ സാധിക്കും. എന്നാൽ കുളിക്കുന്നതിനെ പറ്റിയുള്ള രസകരമായ ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്

കാന്താർ വേൾഡ് പാനലിൻ്റെ ഗവേഷണമനുസരിച്ച്, ആഗോളതലത്തിൽ ആളുകൾ ഏറ്റവും കൂടുതൽ തവണ കുളിക്കുന്ന രാജ്യം ബ്രസീലാണ്. ഓരോ ആഴ്ച്ചയും ശരാശരി 14 തവണവരെ ഈ രാജ്യക്കാർ കുളിക്കുന്നുവെന്നാണ് ഗവേഷണം. ഈ കണക്ക് ആഗോള ശരാശരിയായ അഞ്ച് കുളിയെന്നതിനെ മറികടക്കുന്നു, കൂടാതെ യുകെയിലെ ശരാശരിയായ ആറിന്റെ ഇരട്ടിയിലധികമാണ്.

ഈ കണക്ക് ബ്രസീലുകാർ കൂടുതൽ ശുചിത്വബോധമുള്ളവരാണെന്ന് സൂചിപ്പിക്കുമെങ്കിലും യഥാർത്ഥ കാരണം രാജ്യത്തിൻ്റെ കാലാവസ്ഥയാണ്. ബ്രസീലിലെ ശരാശരി വാർഷിക താപനില 24.6 ഡിഗ്രി സെൽഷ്യസാണ്. ഈ ചൂടിനെ അതിജീവിക്കാനാണ് ഇവിടിത്തുകാർ ഇടയ്ക്കിടെ കുളിക്കുന്നതിനു കാരണം. നേരെമറിച്ച്, ബ്രിട്ടൻ പോലുള്ള തണുത്ത രാജ്യങ്ങളിലെ ശരാശരി താപനില 9.3 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. അതിനാൽ തന്നെ അവിടെയുള്ളവർ ഇടയ്ക്കിടെ കുളിക്കുന്നതും കുറവാണ്.

ബ്രസീലിൽ, 99% ആളുകൾ ആഴ്ചയിൽ തലയടക്കം കുളിക്കുന്നു. 7% പേർ മാത്രം അല്ലാതെ കുളിക്കാൻ ഇഷ്ടപ്പെടുന്നു. കുളിക്കുന്നത് ഒരു ശുചിത്വ സമ്പ്രദായം മാത്രമല്ല, ഒരു സാംസ്കാരിക മാനദണ്ഡം കൂടിയാണെന്ന് ഈ കണക്ക് തെളിയിക്കുന്നു. ബ്രസീലുകാർ കുളിക്കാൻ ചെലവഴിക്കുന്ന ശരാശരി സമയം 10.3 മിനിറ്റാണ്. അമേരിക്കക്കാർ 9.9 മിനിറ്റും, ബ്രിട്ടീഷുകാർക്ക് 9.6 മിനിറ്റുമാണ്. ഈ വ്യത്യാസം ബ്രസീലിലെ സാംസ്കാരികവും കാലാവസ്ഥയുമായി ബന്ധപ്പെട്ടതുമായ ശീലങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.

Latest News