സിനിമയിലെ മിന്നുന്ന താരങ്ങളെ പോലെ തന്നെ സ്റ്റാർ പദവി ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് സ്വർണ്ണ വ്യാപാരിയായ ബോബി ചെമ്മണ്ണൂർ. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും എല്ലാം നിറഞ്ഞുനിൽക്കുന്ന ബോബിയെ ബോച്ചെ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. പല അഭിമുഖങ്ങളിലും ബോച്ചെയുടെ തുറന്നുപറച്ചിലുകൾ പലപ്പോഴും സോഷ്യൽ മീഡിയ കത്തിക്കാറുണ്ട്. എന്നാൽ ഇവയിലൂടെ എല്ലാം തന്റെ ബിസിനസിനെയും ബ്രാൻഡിനെയും വളർത്തുക എന്നത് എങ്ങനെയാണെന്ന് ബോച്ചെയ്ക്ക് വളരെ കൃത്യമായി അറിയാം. എന്നാൽ ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ അതിരുവിട്ട വാക്കുകളും പ്രവർത്തികളും ആളുകൾക്ക് അത്ര പിടിക്കാറില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.
തനിക്ക് ശത്രുക്കൾ ഇല്ലെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. ആരെയും ഇതുവരെ പറ്റിച്ചിട്ടില്ല. അതുകൊണ്ട് ശത്രുക്കളും ഇല്ല. ബിസിനസിൽ മത്സരങ്ങൾ ഉണ്ടാകും. എന്നാൽ ഇത് ശത്രുതയല്ല. 15 വർഷമായി വെള്ള വസ്ത്രം ആണ് ധരിക്കാറുള്ളത്. ഈ വസ്ത്രധാരണത്തോട് മാനസികമായി അടുപ്പം ഉണ്ട്. അതുകൊണ്ട് മടുക്കില്ല. ചില കാര്യങ്ങളോട് അങ്ങനെയാണ്. സൗന്ദര്യത്തിനായി പൗഡറോ ക്രീമോ ഉപയോഗിക്കാറില്ല. വർഷത്തിൽ ഒരിക്കൽ സലൂണിൽ പോകും.
ബോച്ചെയ്ക്ക് എത്ര കാമുകിമാരുണ്ട് എന്ന അവതാരകയുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ‘നല്ല കാര്യങ്ങൾക്കൊന്നും ഞാൻ എണ്ണം വയ്ക്കാറില്ല. ഓരോ കാലഘട്ടത്തിൽ ആരെങ്കിലുമൊക്കെയുണ്ടാകും. മറ്റുള്ളവരെ പോലെ നമുക്കും ഇഷ്ടങ്ങളൊക്കെ ഉണ്ടാകാം. ടെൻഷൻ റിലീഫിന് ഇത് നല്ലതാണ്.’- അദ്ദേഹം പറഞ്ഞു. കാമുകിമാരൊക്കെ ഉണ്ടെന്ന് പറയുമ്പോൾ ഭാര്യ അടിക്കാറില്ലേയെന്ന അവതാരകയുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നടി. ‘ഇടയ്‌ക്കൊക്കെ കിട്ടാറുണ്ട്. കിട്ടിക്കിട്ടി ശീലമായിപ്പോയി’- എന്നും അദ്ദേഹം പറഞ്ഞു.
തമാശ പറയാൻ ഇഷ്ടമാണ്. ഡബിൾ മീനിംഗിൽ സംസാരിക്കുന്നത് ഒരു നേരംപോക്കാണ്. ചിലർ ഇതിനെ പോസിറ്റീവ് ആയും മറ്റു ചിലർ അതിനെ നെഗറ്റീവ് ആയും കാണാറുണ്ട്. അവർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കും എന്നും അദ്ദേഹം പ്രതികരിച്ചു.
CONTENT HIGHLIGHT: boby chemmanur about his lovers