മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു കാവ്യ മാധവൻ. ബാലതാരമായിട്ടാണ് സിനിമയിൽ എത്തുന്നത്. മലയാള സിനിമയുടെ മുഖശ്രീയെന്നായിരുന്നു കാവ്യയെ ആരാധകർ വിളിച്ചിരുന്നത്. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ കാണാറില്ലെങ്കിലും ആരാധകർക്കിടയിൽ ഇന്നും ചർച്ച ചെയ്യുന്ന പേരാണ് കാവ്യയുടേത്. ദിലീപിനും കാവ്യക്കും മഹാലക്ഷ്മി എന്ന് പേരുള്ള ഒരു മകളുണ്ട്.
കാവ്യയുടെ തിരിച്ച് വരവ് ആഗ്രഹിക്കുന്ന നിരവധി ആരാധകർ ഉണ്ട്. എന്നാൽ പണം ഉണ്ടാക്കാൻ വേണ്ടി സിനിമകൾ ചെയ്യില്ലെന്ന് മുൻപൊരിക്കൽ കാവ്യ പറഞ്ഞിരുന്നു.’ പണം ഉണ്ടാക്കാൻ വേണ്ടി ഞാൻ കുറേ സിനിമകൾ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കിൽ കുറച്ച് നാൾ ഫ്രീയായിട്ട് ഇരുന്നപ്പോൾ എനിക്ക് സിനിമകൾ ചെയ്യാമായിരുന്നു. ഉള്ളിടത്തോളം കാലം നല്ലത് പോലെ നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്’ എന്നും പറയുന്ന കാവ്യയുടെ വീഡിയോ വൈറലായിരുന്നു.
ചെറുപ്പം മുതൽ അഭിനയരംഗത്ത് വളരെ സജീവമായ താരം ദിലീപുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. ദിലീപിന്റെയും കാവ്യയുടേയും കുടുംബ വിശേഷങ്ങളെല്ലാം വളരെ പെട്ടെന്നാണ് ആരാധകരിലേക്കെത്തുന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പം ചെന്നൈയിലാണ് ഇപ്പോൾ കാവ്യയുടെ താമസം. ദിലീപുമായി നടന്നത് കാവ്യയുടെ രണ്ടാം വിവാഹമായിരുന്നു. അതിന് മുമ്പ് 2009ൽ നിഷാൽ ചന്ദ്രയുമായി കാവ്യയുടെ വിവാഹം നടന്നിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ താര വിവാഹങ്ങളിൽ ഒന്നായിട്ടാണ് കാവ്യയുടേയും നിഷാൽ ചന്ദ്രയുടേയും വിവാഹം നടന്നത്. എന്നാൽ ഇരുവരുടെയും ദാമ്പത്യത്തിന് അധിക കാലം ആയുസുണ്ടായിരുന്നില്ല. മാസങ്ങൾക്കുള്ളിൽ അസ്വാരസ്യങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് നിഷാലിനും കുടുംബത്തിനുമെതിരെ കാവ്യ കുടുംബക്കോടതിയില്‍ കേസ് നൽകുകയും ചെയ്തിരുന്നു.
ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. വൈകാതെ രണ്ടുപേരും വിവാഹമോചനം നേടുകയും ചെയ്തു. നിഷാലും പിന്നീട് വിവാഹിതനായി. അതേസമയം ഇപ്പോഴിതാ വിവാഹമോചനത്തിനുശേഷം സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയപ്പോൾ കാവ്യ നൽകിയ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
ജീവിതത്തിൽ വളരെ മോശമായ ചില സംഭവങ്ങൾ നടന്നശേഷമാണ് താൻ എത്രത്തോളം സ്ട്രേങ്ങാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് കാവ്യ പഴയ വീഡിയോയിൽ പറഞ്ഞത്. കുഴപ്പം പിടിച്ച ഒരു സാഹചര്യത്തിൽ പെട്ടുപോയി കഴിഞ്ഞാൽ അതിനെ എങ്ങനെ ഫേസ് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അതൊരു വലിയ പോരായ്മയാണെന്ന് ഞാൻ മനസിലാക്കിയത് ഒരു കാലഘട്ടത്തിലാണ്. ഒരുപാട് ആളുകൾ വർഷങ്ങളോളമൊക്കെ സഹിക്കുമ്പോൾ കുറച്ച് മാസങ്ങൾ മാത്രമെ എന്റെ ജീവിതത്തിൽ അങ്ങനൊരു ഘട്ടമുണ്ടായിട്ടുള്ളു.
ഞാൻ ഉള്ളുകൊണ്ട് സ്ട്രോങ്ങാണോ അല്ലയോ എന്ന് തിരിച്ചറിയുന്ന സാഹചര്യം അതിന് മുമ്പുണ്ടായിട്ടില്ല. ഫേസ് ചെയ്യേണ്ട അവസ്ഥ എനിക്ക് വന്നിട്ടില്ല. ഞാൻ എത്രമാത്രം സ്ട്രോങ്ങാണെന്നും എനിക്ക് അറിയില്ലായിരുന്നു. അന്ന് എനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ ദൈവം തന്നൊരു ധൈര്യം അവിടെ വെച്ചാണ് നമ്മളെ തന്നെ നമുക്ക് സ്വയം മനസിലാവുക എന്ന സമയം. അതിനുശേഷം മാറ്റങ്ങൾ ഉണ്ടായി. ഞാൻ കുറച്ച് കൂടി മെച്വേർഡായി ചിന്തിക്കാൻ തുടങ്ങി.
നേരത്തെ എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാതിരുന്ന പല കാര്യങ്ങളും ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നുണ്ട്. മുമ്പ് ഒരു സിനിമയുടെ സ്ക്രിപ്റ്റ് കേട്ടാൽ അത് നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാനുള്ള കഴിവ് എനിക്ക് ഉണ്ടായിരുന്നില്ല. വേണ്ടെന്ന് തോന്നിയാൽ നോ പറയാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതിന് പറ്റുന്നുണ്ട്. ആളുകളെ മനസിലാക്കാനും സാധിക്കുന്നുണ്ട്.
അനുഭവങ്ങളാണല്ലോ മനുഷ്യനെ മാറ്റുന്നത്. ക്രിട്ടിക്കൽ അനുഭവങ്ങൾ ഒന്നും മുമ്പ് എനിക്ക് ഉണ്ടായിരുന്നില്ല. ഒന്നും ഒറ്റയ്ക്ക് ഫേസ് ചെയ്തിട്ടുമില്ല. എല്ലാത്തിനും ഇടവും വലവും അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഒരു പ്രശ്നവും എന്നിലേക്ക് എത്താതെ അവർ തടയുമായിരുന്നു. അതുകൊണ്ട് എനിക്ക് ഒരു കാര്യ പ്രാപ്തിയും ഉണ്ടായിരുന്നില്ല. ഫങ്ഷന് ഇടേണ്ട ഡ്രസ് പോലും അമ്മയാണ് സെലക്ട് ചെയ്തിരുന്നത് എന്നാണ് കാവ്യ പറഞ്ഞത്.
ദിലീപിനെ വിവാഹം ചെയ്തതിന്റെ പേരിൽ എട്ട് വർഷം പിന്നിട്ടിട്ടും സൈബർ ആക്രമണം നേരുന്നയാളാണ് കാവ്യ. കേസും വിവാദങ്ങളും കെട്ടടങ്ങിയശേഷം ഒരു വർഷം മുമ്പ് മുതലാണ് കാവ്യ സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയതും ദിലീപിനൊപ്പം പൊതു ചടങ്ങുകളിലും സെലിബ്രിറ്റി ഫങ്ഷനുകളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയതും.
content highlight: kavya-madhavans-open-talk