സൗന്ദര്യ സംരക്ഷണത്തിനായി പല വഴികൾ നോക്കുന്നവരാണ് സിനിമാതാരങ്ങൾ. അതിനായി എത്ര പണം മുടക്കാനും താരങ്ങൾക്ക് മടിയില്ല. സൗന്ദര്യം വർദ്ധിപ്പിക്കാനായി ശാസ്ത്രക്രിയകൾ ചെയ്ത താരങ്ങളുടെ വാർത്തകൾ പലപ്പോഴും പുറത്തു വരാറുണ്ട്. ഇന്ത്യയിൽ സിനിമ മേഖലയിലെ നിരവധി താരങ്ങളാണ് ഇത്തരത്തിൽ സർജറികൾ ചെയ്തിട്ടുള്ളത്. അഭിനേതാക്കൾക്ക് അവരുടെ പ്രധാന ആയുധം അവരുടെ മുഖവും ശരീരവും ആണല്ലോ അതുകൊണ്ട്. അത് ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ചെറുപ്പമായും നിലനിർത്തിയാൽ മാത്രമേ അഭിനയ ലോകത്ത് അവർക്ക് നിലനിൽപ്പുള്ളൂ. അതുകൊണ്ട് തന്നെ അതിനായി അവർക്ക് എത്ര വേണമെങ്കിലും പണം ചെലവാക്കാൻ ഒരു മടിയും ഉണ്ടാവില്ല.
ബോളിവുഡിൽ മാത്രമല്ല മലയാളത്തിൽ നിന്നും നടി നടന്മാർ സൗന്ദര്യസംരക്ഷണത്തിനും ചെറുപ്പം നിലനിർത്തുന്നതിനും നിരവധി ചികിത്സകളും സർജറികളും ചെയ്തിട്ടുണ്ട്.. മലയാളികളുടെ സ്വന്തം കുഞ്ഞിക്കയും അക്കൂട്ടത്തിൽ ഒരാളാണ്. സൗന്ദര്യത്തിന്റെ കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന താരമാണ് മമ്മൂട്ടി. ആ മമ്മൂട്ടിയുടെ മകൻ സർജറി ചെയ്തു എന്ന് പറഞ്ഞാൽ വിശ്വാസം വരുന്നില്ലാരിക്കുമല്ലേ ? എന്നാൽ സംഭവം സത്യമാണെന്ന് രീതിയിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ദുൽഖർ സൽമാൻ സിനിമയിലേക്ക് വന്ന കാലം മുതൽ ഇതൊരു ചർച്ചാവിഷയം തന്നെയാണ്. നടന്റെ പഴയകാല ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രങ്ങളും തമ്മിൽ ഒന്ന് താരതമ്യപ്പെടുത്തിയാൽ ആരാധകർക്ക് ഒരുപക്ഷേ അത് മനസ്സിലാക്കാൻ സാധിക്കുമായിരിക്കും.. അന്നേയുള്ള ആ സംശയങ്ങൾ ശരിയാണെന്ന് രീതിയിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്
എക്സ്പ്ലോർ ബ്യൂട്ട് വിത്ത് ആഷ് എന്ന യുട്യൂബ് ചാനലിലാണ് ദുൽഖർ സൽമാൻ സൗന്ദര്യം വർധിപ്പിക്കാനായി മുഖത്ത് ചെയ്ത ചികിത്സകളുമായി ബന്ധപ്പെട്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്. ദുൽഖറിന്റെ ചെറുപ്പ കാലത്തെ ചിത്രങ്ങളും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങളും തമ്മിൽ താരതമ്യം ചെയ്‌താൽ ആളെ തിരിച്ചറിയാൻ പോലും നമുക്ക് ബുദ്ധിമുട്ടുണ്ടാകും.
അത്രത്തോളം ദുൽഖർ മാറിയിട്ടുണ്ട്. ലുക്ക് മാറ്റാൻ ദുൽഖർ സൽമാൻ ആദ്യം ചെയ്തത് നോസ് സർജറിയാണ്. അഥവാ റൈനോ പ്ലാസ്റ്റി. മൂക്കിന്റെ രൂപവും ആകൃതിയും മാറ്റാനാണ് ഈ സർജറി ഉപയോഗിക്കുക. പിന്നീട് ലിപ് ഫില്ലിങ് ചെയ്തു. കൂടാതെ ചെവിയുടെ വലിപ്പം കുറയ്ക്കാനായി ഓട്ടോപ്ലാസ്റ്റിയും. മുമ്പ് വലിപ്പമുള്ള ചെവികളായിരുന്നു ദുൽഖറിന്റേത്. ഫേഷ്യൽ സർജറിയുടെ ഭാഗമായി നടൻ ചെയ്ത മറ്റൊരു ചികിത്സ ഡെർമ്മൽ ഫില്ലേഴ്സാണ്.
സ്മൈൽ ലൈൻസ്, അൺഡിഫൈൻഡ് ജോ ലൈൻസ്, ചിൻ റിങ്കിൾസ്, സാഗിങ് കോർണേഴ്സ് എന്നിവയ്ക്കുള്ള ചികിത്സയാണ് ഡെർമ്മൽ ഫില്ലേഴ്സിലൂടെ ചെയ്യുന്നത്. അതിനാലാണ് ദുൽഖറിന്റെ മുഖം പ്ലംപ് ചെയ്ത് കൃത്യമായ രൂപത്തിൽ ഇരിക്കുന്നത് എന്നാണ് എക്സ്പ്ലോർ ബ്യൂട്ട് വിത്ത് ആഷ് എന്ന യുട്യൂബ് ചാനലിൽ പറയുന്നത്.
ചെറുപ്പത്തിൽ അപകർഷതാ ബോധം ഒരുപാടുണ്ടായിരുന്ന ആളാണ് താനെന്ന് ദുൽഖർ തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് പ്രധാന കാരണമായി താരം പറഞ്ഞത് തനിക്ക് മറ്റുള്ളവരുടെ മുന്നിൽ നിന്ന് ചിരിക്കാനുള്ള ആതമവിശ്വാസമില്ലായിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ചടങ്ങുകളിൽ നിന്ന് പരമാവധി പിന്നോട്ട് മാറി നിൽക്കുക എന്നത് അക്കാലത്തെ ഒരു രീതിയായിരുന്നുവെന്നും താര പുത്രൻ പറഞ്ഞിരുന്നു.
ദുൽഖർ മുഖത്ത് ചെയ്ത സർജറികളുടെ വീഡിയോ കണ്ട് ആരാധകർ ദുൽഖർ വെറും പ്ലാസ്റ്റിക്കാണോ എന്നാണ് കമന്റുകൾ കുറിച്ചത്. ഇതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ ജന്മനാ എന്ത് സുന്ദരന്മാരാണ്, ഇത് കാണുമ്പോഴാണ് ഒരു സർജറിയും കൂടാതെ തന്നെ ഇത് പോലെയിരിക്കുന്ന നമ്മളെ ദൈവം സൃഷ്ടിച്ചതെന്ന് ഓർക്കുമ്പോൾ എത്ര നന്ദി പറയണം, സത്യത്തിൽ നമ്മളൊക്കെ ലക്കിയാണ് എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്.
മലയാളത്തിലെ ഏറ്റവും സുന്ദരനായ നടന്മാരുടെ ലിസ്റ്റിൽ ഒന്നാമതാണ് മമ്മൂട്ടിയുടെ സ്ഥാനം. ബാപ്പയുടെ സൗന്ദര്യം ദുൽഖറിന് കിട്ടിയില്ലേയെന്നും കമന്റുകളുണ്ട്. സെക്കന്റ് ഷോ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ ദുൽഖർ ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ആരാധകരുള്ള വിലപിടിപ്പുള്ള താരമാണ്. ബോളിവുഡിലും തെലുങ്കിലുമാണ് നടൻ സജീവം. കിങ് ഓഫ് കൊത്തയ്ക്കുശേഷം വേറൊരു മലയാള സിനിമയും ദുൽഖറിന്റേതായി പുറത്തിറങ്ങിയിട്ടില്ല.
CONTENT HIGHLIGHT: facial surgeries dulquer salmaan