മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദുര്‍ഗ കൃഷ്ണ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്. വിമാനം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ദുര്‍ഗ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ പുതുവർഷത്തിൽ പങ്കുവെച്ച താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. വികാസ് വികെഎസ് ആണ് മേക്കപ്പ് ആർടിസ്റ്റ്. ഫോട്ടോഗ്രഫി: ജിക്സൺ. സ്റ്റൈൽ: അനൂപ് അരവിന്ദ്. വിഡിയോയിൽ അതിസുന്ദരിയായി വളരെ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
View this post on Instagram
മനോരഥങ്ങള്‍ ആണ് ദുര്‍ഗയുടേതായി ഒടുവിലിറങ്ങിയ സിനിമ. എംടിയുടെ കഥകള്‍ സിനിമയാക്കിയ സീരീസിലെ ഓളവും തീരവും എന്ന ഭാഗത്താണ് ദുര്‍ഗ അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായപ്പോള്‍ സംവിധാനം പ്രിയദര്‍ശന്‍ ആയിരുന്നു. വിമാനം, പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, ഉടല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ദുര്‍ഗ.
CONTENT HIGHLIGHT: durga krishna photos