മുഖകാന്തി വർധിപ്പിക്കുന്നതിനും നിറം ഉണ്ടാകുന്നതിനും വളരെ മികച്ച ഒരു മാർഗമാണ് ഓറഞ്ച്. വിറ്റാമിൻ സിയുടെ വലിയൊരു കലവറ തന്നെയാണ് ഓറഞ്ച്. അതുകൊണ്ടുതന്നെ ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുവാൻ ഓറഞ്ചിന് സാധിക്കും വിറ്റാമിൻ സി അടങ്ങിയിട്ടുള്ള നിരവധി ക്രീമുകളാണ് ഓരോ ദിവസവും നമ്മൾ ഉപയോഗിക്കുന്നത് അത്തരത്തിൽ ക്രീമുകൾ വാങ്ങി പണം കളയുന്നവർ ഇനി ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. സൗന്ദര്യ സംരക്ഷണത്തിനുള്ള ഏറ്റവും മികച്ച വഴിയായ ഓറഞ്ച് കൊണ്ടുള്ള ഓയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം
നല്ലൊരു ബ്ലീച്ചിംഗ് എഫക്ട് നൽകുന്നുണ്ട് അതേപോലെ ചർമ്മത്തിന് നിറവും നൽകുന്നു. ഓറഞ്ചിന്റെ തൊലിയാണ് ഇതിന് ആവശ്യം ഉണങ്ങിയ ഓറഞ്ചിന്റെ തൊലിയിൽ ക്യാരറ്റും ബീറ്റ് റൂട്ടും വെളിച്ചെണ്ണയും കൂടി ചേർക്കണം ബീറ്റ്റൂട്ടും നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതും ചർമ്മത്തിന് തിളക്കം നൽകുന്നതും ആണ് വെളിച്ചെണ്ണയാവട്ടെ പ്രകൃതിദത്തമായ രീതിയിൽ മുഖത്ത് നല്ല ഗ്ലോയിങ് നൽകുന്നുണ്ട് കുട്ടികൾക്ക് വരെ ഇത് ഉപയോഗിക്കാവുന്നതാണ് തലേദിവസം ഓറഞ്ച് തൊലി നന്നായി കുതിർത്തു വയ്ക്കണം..
ശേഷം ക്യാരറ്റും ബീറ്റ് റൂട്ടും ഗ്രേറ്റ് ചെയ്തത് എടുത്ത് വെളിച്ചെണ്ണയിലിട്ട് വയ്ക്കുക. പിറ്റേദിവസം ഓറഞ്ച് തൊലിയും വെളിച്ചെണ്ണയിൽ ഇട്ട് വെച്ച ക്യാരറ്റും ബീറ്റ് റൂട്ടും ചേർത്ത് നന്നായി അരച്ചെടുക്കുക ക്യാരറ്റും ഇട്ടു വെച്ച വെളിച്ചെണ്ണയിൽ ഓറഞ്ച് തൊലിയും കൂടി ചേരുന്നതോടെ ഇത് കുറഞ്ഞ തീയിൽ തിളപ്പിക്കാൻ കൂടി മറക്കരുത് ഈ ചേരുവകൾ നന്നായി തണുക്കുമ്പോൾ വെളിച്ചെണ്ണയിൽ പിടിക്കുന്നത് വരെ തിളപ്പിക്കണം ശേഷം തണുക്കുന്ന സമയത്ത് തുണിയിൽ കെട്ടി പിഴിഞ്ഞെടുക്കാവുന്നതാണ് ഈ ഓയിൽ മുഖത്തും ദേഹത്തും ഒക്കെ പുരട്ടി മസാജ് ചെയ്യുകയാണെങ്കിൽ നല്ല മാറ്റം ഉണ്ടാകും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
story highlight; orange oil making