സോഷ്യൽ മീഡിയയിൽ സജീവമാണ് നിഹാൽ പിള്ളയും പ്രിയ മോഹനും. തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ ദമ്പതികൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സിനിമകളിലും സീരിയലുകളിലും അഭിനയിച്ച പ്രിയ മോഹൻ നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ്. നിഹാലും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യൂട്യബ് ചാനലിലൂടെ പല വിഷയങ്ങളെക്കുറിച്ചും നിഹാലും പ്രിയയും സംസാരിക്കാറുണ്ട്. അഭിനേതാക്കളായ ഇരുവരും സിനിമയും സീരിയലും എല്ലാം ഉപേക്ഷിച്ച് ഇപ്പോൾ യുട്യൂബ് വ്ലോഗിങ്ങും യാത്രകളും ബിസിനസുമെല്ലാമായി തിരക്കിലാണ്. ഒരു ഹാപ്പി ഫാമിലി എന്ന ഇരുവരുടെയും യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകൾക്ക് ആരാധകർ ഏറെയാണ്.
കുടുംബസമേതം ജോർജിയയിൽ താമസിക്കുന്ന പ്രിയയും നിഹാലും ഇത്തവണ പുതുവർഷ പിറവി ആഘോഷമാക്കിയിരുന്നതും അവിടെത്തന്നെയാണ്. പ്രിയയുടേയും പൂർണ്ണിമയുടേയും മാതാപിതാക്കളും ഇരുവർക്കും ഒപ്പം ജോർജിയ യാത്രയിലുണ്ടായിരുന്നു. ഇപ്പോഴിതാ ന്യൂഇയർ ദിനത്തിൽ ഇരുവരും പങ്കിട്ട പുതിയ വ്ലോഗ് വീഡിയോയാണ് വൈറലാകുന്നത്. ആരാധകർ കഴിഞ്ഞ കുറച്ച് നാളുകളായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്കും പ്രിയയും നിഹാലും പുതിയ വീഡിയോയിൽ മറുപടി നൽകിയിട്ടുമുണ്ട്.
ഈ വർഷം ഞങ്ങളോട് ആളുകൾ ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യമായിരുന്നു പ്രിയ ഗർഭിണിയാണോ എന്നത്. പ്രിയ ഗർഭിണിയല്ല. എല്ലാ വ്ലോഗ്സിലും ആളുകൾ ഇത് ചോദിക്കാറുണ്ട്. ഞങ്ങൾക്ക് ഒളിപ്പിക്കാനൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. ഗർഭിണിയായാൽ വയർ ഒളിപ്പിക്കാൻ പറ്റില്ലല്ലോ. അങ്ങനൊരു നല്ല വാർത്തയുണ്ടായാൽ ഞങ്ങൾ തന്നെ നിങ്ങളോട് പറയുന്നതായിരിക്കും. നിഹാൽ പറഞ്ഞു. ഫോട്ടോകളിൽ പ്രിയയുടെ വയർ വീർത്ത് കാണപ്പെടുന്നത് ഭക്ഷണത്തിൽ നിന്നും മറ്റും ഉണ്ടാകുന്ന ഗ്യാസിന്റെ പ്രശ്നങ്ങൾ കൊണ്ടാണെന്നും ഫുഡ് കഴിച്ച് കഴിയുമ്പോൾ ചിലപ്പോഴൊക്കെ ഗ്യാസിന്റെ പ്രശ്നങ്ങൾ പ്രിയയ്ക്ക് വരാറുണ്ട്. തെറ്റിദ്ധാരണയിൽ ഈ വർഷം തുടങ്ങേണ്ടെന്ന ചിന്തയിലാണ് എല്ലാം ക്ലിയറായി പറയുന്നത് എന്നും ഇരുവരും മറുപടി നൽകി.
വേദു എന്ന് വിളിക്കുന്ന ഒരു മകനാണ് ഇരുവർക്കുമുള്ളത്. നിഹാലിനും പ്രിയയ്ക്കും ഒപ്പം ഇടയ്ക്കിടെ യാത്രകളിൽ ഇന്ദ്രജിത്തും പൂർണ്ണിമയും മക്കളും പ്രത്യക്ഷപ്പെടാറുമുണ്ട്.
STORY HIGHLIGHT: priya mohan and nihal pillai finally reacted to pregnancy