ടൊവിനോ തോമസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. നാളെ ആണ് ചിത്രം റിലീസാകുക. മലയാളത്തില്‍ നിന്ന് പുതുവര്‍ഷത്തെ ആദ്യത്തെ സിനിമാ റിലീസുമാണ് ഐഡന്റിറ്റി. ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. അതിന് അക്കമിട്ട് നിരത്തിയാൽ തന്നെ നിരവധി കാരണങ്ങൾ ഉണ്ട്.
തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. വേറിട്ട ഈ കോമ്പോയുടെ പ്രകടനം എത്രത്തോളം മികച്ചതാകും എന്നറിയാനാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. തൃഷയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. ഹേയ് ജൂഡ് ആയിരുന്നു ആദ്യ ചിത്രം. തെന്നിന്ത്യൻ താരം വിനയ് റായും ഒരു കഥാപാത്രമാകുന്നു.
സ്കെച്ച് ആർട്ടിസ്റ്റിന്റെ ജീവിതം പറയുന്ന ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിനു സാക്ഷിയായ ആൾക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ്. കഥ പറച്ചിൽ രീതിയിൽ വേറിട്ട സമീപനമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. സെൻസറിങ് സമയത്ത്, ഗംഭീര പ്രതികരണമാണ് ചിത്രത്തിന് സെൻസർ ബോർഡിൽ നിന്നും ലഭിച്ചത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഉൾപ്പടെ ശ്രീകൃഷ്‍ണപ്പരുന്ത്, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’യും നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നടത്തിയത്. ഡോക്ടർ, തുപ്പറിവാലൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിനയ് റായ്‍ക്ക് പുറമേ ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, അർജുൻ രാധാകൃഷ്‍ണൻ, വിശാഖ് നായർ എന്നിങ്ങനെ വൻ താര നിരയാണ് ‘ഐഡന്റിറ്റി’യിൽ ഉള്ളത്. യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവര്‍ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫിയും മേക്ക് അപ്പ് റോണക്സ് സേവ്യർ, കോസ്റ്റും ഗായത്രി കിഷോർ, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാറും ആണ്.