ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്‌ലി കടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ഇരു കയ്യിലും ചില സാധനങ്ങളുമായി നില്‍ക്കുന്ന ധനുഷാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. ധനുഷ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പിരീഡ് ഡ്രാമ
ജേഴ്ണറിലാണ് എത്തുന്നത്. ധനുഷ് ചെറുപ്പം ലുക്കിലെത്തുന്ന മറ്റൊരു പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ രാജ് കിരണിന്റെ കഥാപാത്രത്തെയും കാണാം. 2025 ഏപ്രില്‍ 10 ന് ചിത്രം തിയേറ്ററിൽ എത്തും.
‘ശിവനേശ് ഇഡ്‌ലി കടൈ’ എന്നാണ് ഈ കടയുടെ ബോര്‍ഡില്‍ എഴുതിയിരുന്നത്. പിന്നാലെ ശിവനേശ് എന്നത് ധനുഷിന്റെ നായക കഥാപാത്രത്തിന്റെ പേരാണോ അതോ മറ്റേതെങ്കിലും കഥാപാത്രമാണോ എന്നെല്ലാമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട് പ്രേക്ഷകരിൽ. ഇപ്പോള്‍ പുറത്തുവന്ന ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ പേരിനെ കുറിച്ചുള്ള വിവരങ്ങളൊന്നുമില്ല.
ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും ചിത്രം കഥ പറയുക എന്നുള്ള സൂചനകളാണ് ഇതുവരെയുള്ള പോസ്റ്ററുകളിൽ നിന്നെല്ലാം ലഭിക്കുന്ന സൂചന. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്ലി കടൈ. വണ്ടര്‍ബാര്‍ ഫിലിംസ്, ഡോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കിരണ്‍ കൗശിക് ആണ്.
STORY HIGHLIGHT: dhanush idli kadai first look poster out