ഗ്ലാമർ നായിക എന്ന ലേബലിൽ നിന്ന് ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് അനുഷ്ക ഷെട്ടി. സ്ത്രീപക്ഷ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങളെ താരമവതരിപ്പിച്ചു. ഇന്നും ഇന്ത്യൻ സിനിമയുടെ ദേവസേന എന്നാണ് അനുഷ്ക ഷെട്ടി അറിയപ്പെടുന്നത്. തന്നോടൊപ്പം പ്രവർത്തിക്കുന്ന താരങ്ങളുടെ മനസ്സിൽ വലിയ സ്ഥാനം നേടാൻ അനുഷ്കയ്ക്ക് കഴിയുന്നു എന്നുള്ളത് പലപ്പോഴും ചർച്ചയായി മാറുന്ന കാര്യമാണ്. നടൻ ഉണ്ണി മുകുന്ദൻ, ആര്യ, റാണ ദഗുബതി തുടങ്ങിയവരെല്ലാം അനുഷ്കയുടെ സ്വഭാവ സവിശേഷതകളെ കുറിച്ച് വാനോളം പ്രശംസിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ പ്രപ്പോസ് ചെയ്യാൻ ആഗ്രഹിച്ച നടിയാണ് അനുഷ്ക.
എന്നാൽ അനുഷ്ക കുറച്ച് നടൻമാരെയേ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുള്ളൂ. ഇതിലൊരാൾ മലയാളിയാണ്. ഒരുമിച്ച് അഭിനയിച്ച ഉണ്ണി മുകുന്ദനാണ് ഈ നടനെന്ന് കരുതിയെങ്കിൽ തെറ്റി. ദുൽഖർ സൽമാനെയാണ് അനുഷ്ക ഷെട്ടി ഫോളോ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ അനുഷ്ക സജീവമല്ല. തന്റെയോ സുഹൃത്തുക്കളുടെയോ സിനിമകളുമായി ബന്ധപ്പെട്ട പോസ്റ്റ് മാത്രമാണ് താരം പങ്കുവെക്കാറുള്ളത്.
ബാഹുബലി കഴിഞ്ഞ് കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് നടി കുറച്ച് കാലം ഇടവേളയെടുത്തത്. അന്ന് അനുഷ്കയുടെ തീരുമാനം പലരെയും അമ്പരപ്പിച്ചു. കാരണം ബാഹുബലിക്ക് ശേഷം ചെയ്ത ബാഗ്മതി എന്ന സിനിമയും വൻ ഹിറ്റായിരുന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് മുകളിലായേനെ അന്ന് തുടരെ സിനിമ ചെയ്തിരുന്നെങ്കിൽ അനുഷ്കയുടെ സ്ഥാനം. എന്നാൽ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനാണ് അന്ന് അനുഷ്ക തീരുമാനിച്ചത്.
ആദ്യമായി മലയാള സിനിമാ രംഗത്തേക്ക് കടന്ന് വരികയാണ് അനുഷ്ക ഷെട്ടി. ജയസൂര്യ നായകനാകുന്ന കത്തനാർ എന്ന സിനിമയിൽ അനുഷ്കയാണ് നായിക. തെലുങ്കിൽ ഗാട്ടി എന്ന സിനിമ റിലീസ് ചെയ്യാനുണ്ട്. 43 കാരിയായ അനുഷ്ക ഇന്നും അവിവാഹിതയാണ്. സ്വകാര്യ ജീവിതത്തെക്കുറിച്ച് താരം സംസാരിക്കാറില്ല. നടൻ പ്രഭാസുമായി അനുഷ്ക പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ രണ്ട് പേരും അഭ്യൂഹങ്ങൾ നിഷേധിച്ചു.
ബാഹുബലിക്ക് മുമ്പേ ഈ ജോഡി തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഹിറ്റായിട്ടുണ്ട്. മിർച്ചി, ബില്ല എന്നിവയാണ് ഇവർ ഒരുമിച്ച് ചെയ്ത മറ്റ് സിനിമകൾ. മികച്ച സ്ക്രീൻ പ്രസൻസുള്ള രണ്ട് പേരും ബിഗ് സ്ക്രീനിൽ ഒരുമിച്ചെത്തുമ്പോൾ ആരാധകർ ആഘോഷമാക്കാറുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളുമാണിവർ. ഇതോടെയാണ് ഗോസിപ്പുകൾ വന്നത്. എന്നാൽ അനുഷ്ക തന്റെ സുഹൃത്ത് മാത്രമാണെന്നും പ്രണയമില്ലെന്നും പ്രഭാസ് ഒന്നിലേറെ തവണ പറഞ്ഞു. അനുഷ്കയും അഭിമുഖങ്ങളിൽ ഇത് ആവർത്തിച്ചു.
CONTENT HIGHLIGHT: anusha shetty follows this malayalam actor