Celebrities

‘ഡേര്‍ട്ടി പിക്ചര്‍ ഇറങ്ങിയതിന് ശേഷമാണ് ആളുകൾ എന്നെ അങ്ങനെ വിളിച്ച് തുടങ്ങിയത്; എന്റെ ശരീരഭാരം ദേശീയ പ്രശ്നമായി മാറി’; വിമർശനങ്ങളെ എങ്ങനെ നേരിട്ടുവെന്ന് വിദ്യാബാലൻ | vidya balan

തന്റെ ശരീരഭാരം പലപ്പോഴും മാധ്യമങ്ങളിലെ ദേശീയ പ്രശ്നമായി മാറിയെന്ന് ഒരിക്കല്‍ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിട്ടുണ്ട്

സിനിമയിൽ കുടുംബ പേരുകളോ ഗോഡ്ഫാദർമാരുടെ പിന്തുണയും ഒന്നുമില്ലാതെ തന്നെ തന്റേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് വിദ്യാബാലൻ. കരിയറിന്റെ തുടക്കകാലത്ത് ധാരാളം വെല്ലുവിളികൾ വിദ്യയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. തന്റെ അരങ്ങേറ്റ സിനിമയിലേക്ക് എത്തും മുമ്പ് വിദ്യ ബാലന്‍ അഭിനയിച്ച 13 സിനിമകള്‍ പാതി വഴിയില്‍ നിന്നു പോയിട്ടുണ്ട്. അതിലൊന്ന് മലയാളത്തിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. കഴിവും കഠിനാധ്വാനവും കൊണ്ട് മാത്രം വിദ്യാബാലൻ ബോളിവുഡിലെ സൂപ്പർതാരമായി വളർന്നു. വൈവിധ്യമാർന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് വിദ്യ ഒരിടം കണ്ടെത്തി. ദേശീയപുരസ്കാരം അടക്കം നേടിയെടുത്തു. തന്റെ വ്യക്തിത്വം കൊണ്ടും ശ്രദ്ധ നേടിയ താരമാണ് വിദ്യാബാലൻ.

ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് നിരന്തരം സംസാരിക്കുന്ന വിദ്യാ ശരീരഭാരത്തിന്റെ പേരിൽ സിനിമാലോകത്ത് നേരിട്ട പ്രശ്നങ്ങളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും പലപ്പോഴായും തുറന്നു പറഞ്ഞിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് സ്വന്തം ശരീരത്തെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകാൻ തനിക്ക് ഒരുപാട് സമയം എടുക്കേണ്ടി വന്നു എന്നും വിദ്യാബാലൻ പറഞ്ഞിട്ടുണ്ട്.

കഹാനി എന്ന ചിത്രത്തിലെ അഭിനയത്തിന് പരക്കെ ആരാധിക്കപ്പെടുന്ന വിദ്യ സൗന്ദര്യം എല്ലാ രൂപത്തിലും ഉണ്ടെന്ന് സന്ദേശം എപ്പോഴും ഉയർത്തിപ്പിടിക്കാറുണ്ട്. തന്റെ ശരീരഭാരം പലപ്പോഴും മാധ്യമങ്ങളിലെ ദേശീയ പ്രശ്നമായി മാറിയെന്ന് ഒരിക്കല്‍ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിന് ഭൂരിഭാഗം ഹോർമോൺ പ്രശ്നങ്ങൾ തന്നെ അലട്ടിയിരുന്നു എന്നും ഇത് തന്റെ ഭാരം കൂടുന്നതിനും മറ്റും കാരണമായെന്നും വിദ്യ വെളിപ്പെടുത്തിയിട്ടുണ്ട്

വിദ്യ ബാലന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ദ ഡേര്‍ട്ടി പിക്ചര്‍. സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമ വന്‍ വിജയമായി മാറി. വിദ്യയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു ദ ഡേര്‍ട്ടി പിക്ചര്‍. ബോള്‍ഡ് രംഗങ്ങളും വിദ്യയുടെ ഉജ്ജ്വല പ്രകടനവും സിനിമയെ ക്ലാസിക് ആക്കി മാറ്റുകയായിരുന്നു.

ദ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിന് മുൻപുവരെയും തന്നെ ആരും സെക്സി എന്ന് പരാമർശിച്ചിട്ടില്ല എന്നാണ് താരം കരൺ ജോഹറുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞത്. ആ ചിത്രത്തിനുശേഷമാണ് തന്നെ കണ്ടാൽ സെക്സി ലുക്ക് ആണെന്ന് ആളുകൾ പറഞ്ഞത് എന്നും അത് കേട്ടപ്പോൾ തനിക്ക് അത്ഭുതം തോന്നി എന്നും താരം പറയുന്നു. ഫാഷനെ കുറിച്ച് ഒന്നും തനിക്ക് വലിയ ബോധമില്ലെന്നും തനിക്ക് ഏറ്റവും ഇഷ്ടമുള്ള വസ്ത്രങ്ങളാണ് താൻ ധരിക്കുന്നത് എന്നും താരം പറഞ്ഞിട്ടുണ്ട്.

2011 ലാണ് എക്താ കപൂര്‍ നിര്‍മ്മിച്ച് മിലന്‍ ലുതരിയയുടെ സംവിധാനത്തില്‍ ദ ഡേര്‍ട്ടി പിക്ചര്‍ പുറത്തിറങ്ങുന്നത്. ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍, നസറുദ്ദീന്‍ ഷാ, അഞ്ജു മഹേന്ദ്രു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. രേഷ്മ എന്ന ഗ്ലാമര്‍ നടിയുടെ വേഷത്തിലാണ് വിദ്യ ചിത്രത്തിലെത്തിയത്.

ചിത്രത്തിനായി വിദ്യ നടത്തിയ മേക്കോവര്‍ അമ്പരപ്പിക്കുന്നതായിരുന്നു. 12 കിലോയാണ് വിദ്യ സിനിമയ്ക്കായി കൂട്ടിയത്. മാത്രമല്ല, സിഗരറ്റ് വലിക്കാനും തുടങ്ങി. സിനിമ അവസാനിക്കുമ്പോഴേക്കും താനൊരു ചെയിന്‍ സ്‌മോക്കര്‍ ആയി മാറിയെന്നാണ് പിന്നീട് വിദ്യ തന്നെ പറഞ്ഞത്. ”ഇത് ക്യാമറയ്ക്ക് മുമ്പില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല. പക്ഷെ, പുകവലി ഞാന്‍ ആസ്വദിക്കുന്നുണ്ട്. സിഗരറ്റ് വലിക്കുന്നതില്‍ ദോഷമില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ സ്ഥിരം വലിക്കാരിയാകും. പുകയുടെ മണം എനിക്കിഷ്ടമാണ്. കോളേജ് കാലത്ത് പുകവലിക്കുന്നവരുടെ അടുത്തിരിക്കുമായിരുന്നു ഞാന്‍. ഡേര്‍ട്ടി പിക്ച്ചറിന് ശ ഷേം ഞാന്‍ അഡ്കിറ്റഡ് ആയി. ദിവസവും രണ്ടും മൂന്നും സിഗരറ്റ് വലിക്കുമായിരുന്നു” എന്നാണ് വിദ്യ പറഞ്ഞത്.

2011 ഡിസംബറിലായിരുന്നു ദ ഡേര്‍ട്ടി പിക്ച്ചര്‍ റിസീലാകുന്നത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്. 28 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമ 117 കോടിയാണ് നേടിയത്. ഈ ചിത്രത്തിലൂടെ വിദ്യയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവുമെത്തി.

വിദ്യാ ബാലൻ തൻ്റെ വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്നത് തുടരുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ റിലീസായ ഭൂൽ ഭുലയ്യ 3, അപാരമായ അഭിനയ കഴിവ് പ്രകടമാക്കിക്കൊണ്ട് മികച്ച സ്വീകാര്യത നേടി. വിദ്യയുടെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സ്വയം സ്‌നേഹത്തിൻ്റെയും സ്വീകാര്യതയുടെയും തുടർച്ചയായുള്ള യാത്ര അനേകർക്ക് പ്രചോദനമാണ്. അവളുടെ പരിവർത്തനത്തിലൂടെയും തുടർച്ചയായ വിജയത്തിലൂടെയും, ഒരാളുടെ മികച്ച ജീവിതം നയിക്കുന്നതിനുള്ള താക്കോൽ ആത്മവിശ്വാസമാണെന്ന് താരം തെളിയിക്കുകയാണ്.

CONTENT HIGHLIGHT: vidya balan revealed that her weight became a national issue