മലയാളിയാണെങ്കിലും നയൻതാരയും അസിനെയും പോലെ കീർത്തിയുടെയും തലവര മാറ്റിയത് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയതിനുശേഷം ആണ്. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാരിൽ ഒരാളാണ് കീർത്തി സുരേഷ്. അന്യഭാഷകളിൽ അഭിനയിച്ചു തുടങ്ങിയ ശേഷമാണ് കീർത്തി അടിമുടി മാറി തുടങ്ങിയത്. ശരീരഭാരം കുറച്ച് സുന്ദരിയായി വസ്ത്രധാരണത്തിൽ അടക്കം ബോളിവുഡ് ലുക്കിലാണ് ഇപ്പോൾ കീർത്തി മിക്കപ്പോഴും ചൂസ് ചെയ്യാറുള്ളത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് കീർത്തി വിവാഹിതയായത്. ബിസ്സിനസ്സ് ഐക്കൺ ആൻറണി തട്ടിൽ ആണ് കീർത്തി സുരേഷിൻറെ പാർട്ണർ. കീർത്തി സുരേഷിൻെയും ആൻറണി തട്ടിലിൻറെയും വിവാഹം വലിയ ആഡംബരങ്ങൾ ഇല്ലാതെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമടങ്ങുന്ന ചടങ്ങായി, ഗോവയിൽ വെച്ചായിരുന്നു നടന്നത്.
കഴുത്തിൽ താലി ചരടുമായാണ് പരിപാടികളിൽ എല്ലാം നടി പങ്കെടുത്തത്. അതിന്റെ പേരിൽ ഏറെ പരിഹാസങ്ങളും ട്രോളും കീർത്തിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മുമ്പ് നയൻതാരയും വിവാഹത്തിനുശേഷവും താലി ചരട് കഴുത്തിൽ നിന്നും നീക്കം ചെയ്യാത്തതിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് താലി ചരട് കഴുത്തിൽ നിന്നും നീക്കം ചെയ്യാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കീർത്തി. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഞാൻ എല്ലായിടത്തും താലി ധരിച്ച് പോകുന്നത് മംഗൽ സൂത്ര പരിശുദ്ധമായ ഒന്നായത് കൊണ്ടാണ്. ഈ മഞ്ഞ ചരട് മാറ്റുന്നത് ഒരു പ്രത്യേക ദിവസത്തിനുശേഷമാണ്.
ഒരു ഗോൾഡ് ചെയിനിലേക്ക് ഈ താലി മാറ്റുന്നത് അത്തരം ഒരു ദിവസത്തിലാണ്. ഏഴ് ദിവസത്തിനോ പത്ത് ദിവസത്തിനോ ശേഷം ഇത് മാറ്റും. അതിനുവേണ്ടി ഒരു ദിവസം കണ്ടെത്തും. ഞങ്ങൾ ഇതുവരെ അത്തരം ഒരു ദിവസം കണ്ടെത്തിയില്ല. എനിക്ക് തോന്നുന്നു അത് ജനുവരിക്ക് ശേഷം ആണെന്നാണ്. പ്രമോഷൻ സമയത്ത് അത് മാറ്റണമെങ്കിൽ മാറ്റിക്കോളാൻ പലരും എന്നോട് പറഞ്ഞിരുന്നു.
എനിക്ക് അത് മാറ്റാൻ തോന്നിയില്ല. ഈ താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം എന്നാണ്. അത് വളരെ പരിശുദ്ധമാണ്. അതുപോലെതന്നെ പവർഫുള്ളാണ്. എത്ര ദിവസം ഈ മഞ്ഞ ചരടിൽ താലി കിടക്കുന്നോ അത്രയും അത് പവർഫുള്ളാണ്. ഗോൾഡൻ ചെയിനിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഇത് നോർമലായ ഒന്നാകും. ചിലർ പറഞ്ഞു വസ്ത്രത്തിനുള്ളിൽ താലി ചരട് സൂക്ഷിക്കൂവെന്ന്.
പക്ഷെ താലി ചരട് ധരിച്ച് കാണുമ്പോൾ കാണാൻ ഹോട്ടാണെന്ന് എനിക്ക് തോന്നി. ഞാൻ ഇത് ആഘോഷിക്കുകയാണ് എന്നാണ് കീർത്തി താലി ചരടിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. താലികെട്ട് ചടങ്ങിനുശേഷം കീർത്തി ധരിച്ചൊരു സാരിയും വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു. മെറൂൺ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായിരുന്നു കീർത്തി.
content highlight: keerthy-suresh-revealed-the-reason-behind-still-wearing-mangalsutra