സ്കൂൾ കാലഘട്ടം മുതൽ തുടങ്ങിയ പരിചയമാണ് കീർത്തിയും ആന്റണിയും തമ്മിൽ. ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ആന്റണി തട്ടിൽ എഞ്ചിനീയറും ബിസിനസുകാരനുമാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻസിന്റെ ഉടമ കൂടിയാണ് ആന്റണി. കീർത്തിയും ആന്റണിയും തമ്മിൽ ഏഴ് വയസിന്റെ വ്യത്യാസമുണ്ട്. കൊവിഡിന്റെ സമയത്താണ് തങ്ങൾ ഒരുമിച്ച് താമസിച്ചതെന്ന് പറയുകയാണ് കീർത്തിയപ്പോൾ. അതുവരെയും ഓരോ വിശേഷ ദിവസങ്ങളിലും കാണാൻ വരികയായിരുന്നു. കൊവിഡിന് ഇത് നമ്മുടെയിടമാണ് നമുക്ക് ഒരുമിച്ച് താമസിക്കാം എന്ന് തീരുമാനിക്കുകയായിരുന്നെന്നും കീർത്തി പറഞ്ഞു. ഗലാട്ട ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
പ്രണയം തുടങ്ങിയ നാളുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഞങ്ങൾക്ക് മ്യൂച്വൽ ഫാമിലി ഫ്രണ്ട്സുണ്ട്. അങ്ങനെയാണ് കാണുന്നത്. അന്ന് ഓർക്കൂട്ടാണ്. താനാണ് ആന്റണി തട്ടിലുമായി അടുക്കാൻ ആദ്യം ശ്രമിച്ചതെന്ന് കീർത്തി പറയുന്നു. ഒരു മാസത്തോളം ചാറ്റ് ചെയ്തു.
കൊച്ചിയിലെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് രണ്ടാമത് കണ്ടത്. എനിക്ക് അങ്ങോട്ട് ചെന്ന് സംസാരിക്കാനാവില്ലായിരുന്നു. ഞാൻ പോകുമ്പോൾ തിരിഞ്ഞ് നോക്കി കണ്ണിറുക്കി. ആരാണ് ഈ പെൺകുട്ടി, എന്താണിവൾ ചെയ്യുന്നതെന്ന് ആന്റണി ചിന്തിച്ചു. അടുത്ത ദിവസം ഒരു മാളിൽ വെച്ച് കണ്ടു. പിന്നീട് ധൈര്യമുണ്ടെങ്കിൽ എന്നെ പ്രൊപ്പോസ് ചെയ്യെന്ന് പറഞ്ഞു. ആ ന്യൂ ഇയർ രാത്രിയിൽ എന്നെ പ്രൊപ്പോസ് ചെയ്തു. ഞാൻ യെസ് പറഞ്ഞു. 2010 ലാണ് ആന്റണി തന്നെ പ്രൊപ്പോസ് ചെയ്തതെന്നും കീർത്തി ഓർത്തു.
അന്ന് ഒരു മാസത്തെ പരിചയമേയുള്ളൂ. 2016 ഓടെ കാര്യങ്ങൾ കുറച്ച് സീരിയസായി. പ്രോമിസ് റിംഗ് എന്റെ നിരവധി സിനിമകളിൽ കയ്യിൽ കാണാം. ആ മോതിരം ഞാൻ അഴിച്ചിട്ടില്ല. ഇപ്പോൾ വെഡ്ഡിംഗ് റിംഗ് ഉള്ളതിനാൽ അത് ഒഴിവാക്കിയെന്നും കീർത്തി വ്യക്തമാക്കി. ഒരുമിച്ച് ഒരുപാട് കാലം ഉണ്ടായിരുന്നതിനാൽ പരസ്പരം പ്രശ്നങ്ങളൊന്നുമില്ലെന്ന് കീർത്തി പറയുന്നു.
ഇപ്പോൾ ഞാൻ ദേഷ്യപ്പെട്ടാൽ ശാന്തമായി നേരിടാൻ അദ്ദേഹത്തിനറിയാം. ആന്റണി ദേഷ്യപ്പെട്ടാൽ അവിടെ നിന്നും ഞാൻ രക്ഷപ്പെടും. ചില പ്രഭാതങ്ങൾ മോശമായിരിക്കും. ഒരിക്കൽ ഞാൻ സ്റ്റാഫുകളോട് ദേഷ്യപ്പെടവെ ആന്റണി പതിയെ ജിമ്മിലേക്ക് പോയെന്നും കീർത്തി ചിരിയോടെ ഓർത്തു. ചില സമയത്ത് മറ്റാരെങ്കിലും ഇടപെട്ട് ഞങ്ങളുടെ വഴക്ക് പരിഹരിക്കേണ്ടി വരും. പക്ഷെ അപൂർവമായേ അങ്ങനെ സംഭവിക്കാറുള്ളുവെന്നും നടി പറഞ്ഞു.
content highlight: keerthy-suresh-opens-up